Latest NewsKerala

ജനങ്ങൾക്ക് കുടിവെള്ളം ലഭിക്കാത്ത സാഹചര്യമുണ്ടാവരുതെന്ന് നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനത്ത സാഹചര്യത്തിൽ ജനങ്ങൾക്ക് കുടിവെള്ളം ലഭിക്കാത്ത സ്ഥിതിയുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. ജില്ലകളിലെ സ്ഥിതിഗതികൾ കളക്ടർമാരുമായി വീഡിയോ കോൺഫറൻസിലൂടെ ചീഫ് സെക്രട്ടറി വിലയിരുത്തി. വാട്ടർ അതോറിറ്റി, ജലസേചന വകുപ്പുകളുടെ എൻജിനീയർമാരെ ഉൾപ്പെടുത്തി ജില്ലകളിൽ പ്രത്യേക ടീം ജില്ലാ കളക്ടർമാർ രൂപീകരിക്കാൻ തീരുമാനമായി.

സംസ്ഥാനത്ത് 306 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ടാങ്കറിൽ കുടിവെള്ളം കിയോസ്‌കുകളിൽ എത്തിച്ച് വിതരണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ 20 പഞ്ചായത്തുകൾ മാത്രമാണ് തനത്/ പ്ലാൻ ഫണ്ടിന്റെ അഭാവത്തിൽ ജില്ലാ ഭരണകൂടത്തോട് സാമ്പത്തിക സഹായം തേടിയിരിക്കുന്നത്. ഇവരുടെ അപേക്ഷ പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button