കൊച്ചി: സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരുടെ വോട്ട് സംബന്ധിച്ച് ലേബര്‍ കമ്മീഷണറുടെ നിര്‍ദേശം നിലവില്‍ വന്നു. വോട്ട് ചെയ്യുന്നതിനായി സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഏപ്രില്‍ 23ന് ശമ്പളത്തോടെ അവധി നല്‍കണമെന്ന് ലേബര്‍ കമ്മീഷണറുടെ നിര്‍ദ്ദേശം. ദിവസവേതനക്കാര്‍ക്കും കാഷ്വല്‍ തൊഴിലാളികള്‍ക്കും ഉത്തരവ് ബാധകമായിരിക്കും. കേരള ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന് കീഴില്‍ വരുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. ജനപ്രാതിനിധ്യ നിയമം 1951-ലെ വകുപ്പ് 135(ബി) ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണറുടെ ഉത്തരവ്.
സമ്മതിദാനം വിനിയോഗിക്കുന്നതിനുവേണ്ടി അവരവരുടെ നിയോജക മണ്ഡലങ്ങളില്‍ പോകുന്ന തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും അന്നേ ദിനത്തിലെ ശമ്പളം/വേതനം തൊഴിലുടമകള്‍ നിഷേധിക്കാന്‍ പാടില്ലെന്ന് ലേബര്‍ കമ്മീഷണര്‍ സി.വി.സജന്‍ അറിയിച്ചു.
Post Your Comments