
തലശ്ശേരി: പോലീസ് പരിശോധനയിൽ ബോംബുകൾ കണ്ടെടുത്തു. മാഹി പള്ളൂരിൽ ചെമ്പ്ര സുബ്രമണ്യ സ്വാമി ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ നിന്നും രണ്ട് സ്റ്റീൽ ബോംബും രണ്ട് നാടൻ ബോംബുമാണ് കണ്ടെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കണ്ണൂർ ജില്ലയിലും മാഹിയിലും സംഘർഷ സാധ്യതാ മേഖലകളിലും മാഹി പൊലീസും കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡും ചേർന്നു നടത്തിയ പരിശോധനയിലാണ് നാല് ബോംബുകൾ കണ്ടെടുത്തത്. ബോംബുകൾ പള്ളൂർ സ്റ്റേഷനിലേക്ക് മാറ്റി. മാഹി, പളളൂർ, പന്തക്കൽ മേഖലകളിലായിരുന്നു പരിശോധന.
Post Your Comments