പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാരുടെ സമ്മതിദാനം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ പി ബി നൂഹ് പറഞ്ഞു. സാമൂഹ്യ നീതി വകുപ്പും പന്തളം എന്‍എസ്എസ് കോളജിലെ ഇംഗ്ലീഷ് വിഭാഗവും സംയുക്തമായി ചേര്‍ന്ന് തയാറാക്കിയ പോസ്റ്റര്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. സമ്മതിദാനം ഓരോരുത്തരുടേയും അവകാശമാണെന്നും അത് പാഴാകാതെ വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോളജിലെ ഇംഗ്ലീഷ് വിഭാഗത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി സാരംഗി കോമളന്‍ വരച്ച പോസ്റ്റര്‍ കളക്ടര്‍ക്ക് നല്‍കി. ഭിന്നശേഷിക്കാര്‍ക്കിടയില്‍ വോട്ടിന്റെ പ്രധാന്യം മനസിലാക്കുന്നതിലേക്കായി ഈ പോസ്റ്റര്‍ ഉപയോഗപ്പെടുത്തുമെന്ന് കളക്ടര്‍ പറഞ്ഞു. പോസ്റ്റര്‍ വരച്ച വിദ്യാര്‍ഥിനിയെ കളക്ടര്‍ പ്രത്യേകം അഭിനന്ദിച്ചു. ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസര്‍ ജെ ഷംല ബീഗം, കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ അഞ്ജന, എസ് രേവതി, ഇ കെ സൗമ്യ, സതീഷ് തങ്കച്ചന്‍, മജ എല്‍സി ചെറിയാന്‍, എം ബി വിഭ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Post Your Comments