Latest NewsKeralaIndia

കൊച്ചിയില്‍നിന്ന്‌ മാണിയെയും വഹിച്ചുള്ള വിലാപയാത്ര രാവിലെ 9.30-ന്‌

3.30 വരെ വസതിയില്‍ പൊതുദര്‍ശനം. 4.30-നു പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കും.

കോട്ടയം: കെ.എം. മാണിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്നു രാവിലെ 9.30-ന്‌ എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍നിന്ന്‌ ആരംഭിക്കും.
തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂര്‍ വഴി ഉച്ചയ്‌ക്കു 12-നു കോട്ടയത്തെ കേരള കോണ്‍ഗ്രസ്‌ (എം) സംസ്‌ഥാന കമ്മിറ്റി ഓഫീസില്‍ എത്തിക്കും. 12.30-നു തിരുനക്കര മൈതാനത്ത്‌ പൊതുദര്‍ശനം. ഉച്ചകഴിഞ്ഞ്‌ രണ്ടിനു തിരുനക്കരയില്‍നിന്നു കലക്‌ടറേറ്റ്‌, മണര്‍കാട്‌, അയര്‍ക്കുന്നം, കിടങ്ങൂര്‍, കടപ്ലാമറ്റം വഴി സ്വദേശമായ മരങ്ങാട്ടുപിള്ളിയില്‍ എത്തിക്കും.

3.30 വരെ വസതിയില്‍ പൊതുദര്‍ശനം. 4.30-നു പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കും. വൈകിട്ട്‌ ആറിനു പാലായിലെ വസതിയിലെത്തിക്കും. നാളെ ഉച്ചകഴിഞ്ഞ്‌ രണ്ടിനു സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കും. പാലാ സെന്റ്‌ തോമസ്‌ കത്തീഡ്രല്‍ പള്ളിയില്‍ സംസ്‌കാരച്ചടങ്ങുകള്‍ക്കുശേഷം അനുശോചനയോഗം ചേരും

shortlink

Related Articles

Post Your Comments


Back to top button