Latest NewsIndiaInternational

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ഒടുവില്‍ ഖേദം പ്രകടിപ്പിച്ച്‌ ബ്രിട്ടന്‍

379 പേര്‍ വെടിവെപ്പില്‍ മരിച്ചുവെന്നാണ്‌ ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ കണക്ക്. 1800ല്‍ ഏറെ പേര്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍

ബ്രിട്ടന്‍: ചരിത്രത്തിലെ എറ്റവും ക്രൂരമായ ഏടുകളില്‍ ഒന്നാണ് 1919ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ഒടുവില്‍ ഖേദം പ്രകടിപ്പിച്ച്‌ ബ്രിട്ടന്‍. ബ്രിട്ടിഷ് പാര്‍ലമെന്‍റില്‍ വച്ച്‌ പ്രധാനമന്ത്രി തെരേസ മേയാണ് ഖേദം പ്രകടിപ്പിച്ച്‌ പ്രസ്താവന നടത്തിയത്. ഏപ്രില്‍ 13ന് ജാലിയന്‍വാലാബാഗ് മൈതാനത്ത് സമാധാനപരമായി യോഗം ചേര്‍ന്ന ആയിരക്കണക്കിന് വരുന്ന പൊതുജനത്തിന് നേരെ ജനറല്‍ ഡയറിന്‍റെ ഉത്തരവു പ്രകാരം ബ്രിട്ടീഷ് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.

379 പേര്‍ വെടിവെപ്പില്‍ മരിച്ചുവെന്നാണ്‌ ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ കണക്ക്. 1800ല്‍ ഏറെ പേര്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിക്കാന്‍ യോഗം ചേര്‍ന്നവര്‍ക്കെതിരായണ് വെടിവയ്പ്പ് നടന്നത്.കൂട്ടക്കൊലയില്‍ നിരുപാധികം മാപ്പ് പറയണമെന്ന് ബ്രിട്ടീഷ് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് എന്തായാലും ബ്രിട്ടന്‍ തയ്യാറായിട്ടില്ല.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിക്കപ്പെട്ട ചില സംഭവങ്ങളിലൊന്നായി ജാലിയൻവാലാബാഗ് കൂട്ടക്കൊല കണക്കാക്കപ്പെടുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട സംഭവമായിരുന്നു ജാലിയൻവാലാബാഗിൽ നടന്നതെന്ന് ഇപ്പോഴത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ തന്റെ ഇന്ത്യാ സന്ദർശനത്തിനിടെ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button