സഹാരന്പുര്: യുപിയിലെ സഹാരന്പുര് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇമ്രാന്‍ മസൂദിനെ പിന്തുണയ്ക്കാന്‍ ദളിത് സംഘടനയായ ഭീം ആര്‍മി തീരുമാനിച്ചു. ആരും പിന്തുണയ്ക്കാനില്ലാത്ത സമയത്ത് ഇമ്രാന്‍ മസൂദ് ഭീം ആര്‍മിക്ക് സഹായവുമായി എത്തിയിരുന്നുവെന്ന് ആസാദ് പറഞ്ഞു. ഞങ്ങളുടെ സമുദായത്തിലെ ഭൂരിപക്ഷ വും മഹാസഖ്യത്തോടൊപ്പമാണ്.
പക്ഷെ യുവജനങ്ങള്‍ ഇമ്രാന്‍ മസൂദിനോടൊപ്പമാണ്. അവര്‍ വിദ്യാഭ്യാസമുള്ളവരും വ്യക്തയുള്ളവരും സമുദായത്തെ കുറിച്ച് അറിയുന്നവരും ചന്ദ്രശേഖര്‍ ആസാദ് താഴെ തട്ടില്‍ എന്ത് തരം പ്രവര്‍ത്തനമാണ് നടത്തിയതെന്ന് അറിയുന്നവരും ആണെന്നും സുരേന്ദ്ര പറഞ്ഞു. അതെ സമയം ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ബിജെപി ഏജന്റാണെന്ന ബിഎസ്പി അധ്യക്ഷ മായാവതി ആരോപിച്ചിരുന്നു.
Post Your Comments