തിരുവനന്തപുരം ലോക്സഭാ മണ്ഡലം പൊതു തെരഞ്ഞെടുപ്പ് നിരീക്ഷകനായി ഇ. ശരവണവേൽരാജിനെയും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ പൊതു തെരഞ്ഞെടുപ്പ് നിരീക്ഷകനായി ശ്രീധർ ചിട്ടൂരിയെയും തെരഞ്ഞെടുപ്പു കമ്മീഷൻ നിയമിച്ചു. പൊതുജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും തൈക്കാട് സർക്കാർ ഗസ്റ്റ് ഹൗസിലെ 105ാം മുറിയിൽ പ്രവർത്തിക്കുന്ന ഓഫീസിൽ എല്ലാ ദിവസവും വൈകിട്ട് നാലുമുതൽ അഞ്ചുവരെ നേരിട്ടെത്തി തെരഞ്ഞെടുപ്പു സംബന്ധമായ പരാതികൾ നിരീക്ഷകരെ അറിയിക്കാം. അപ്പോയിന്റ്മെന്റിന് തിരുവനന്തപുരം-9188619575, ആറ്റിങ്ങൽ-9188619574 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.
Post Your Comments