Education & Career

സൗദി അറേബ്യയിൽ ഡോക്ടർമാർക്ക് നിയമനം

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനുകീഴിലുള്ള റിയാദ് പ്രോജക്ടിലേക്ക് കൺസൽട്ടന്റ് / സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെ നോർക്ക റൂട്ട്‌സ് തെരഞ്ഞെടുക്കുന്നു. സ്‌പെഷ്യലിസ്റ്റ് യോഗ്യതയുള്ള പുരുഷ ഡോക്ടർമാർക്കാണ് നിയമനം. അനസ്‌തേഷ്യ, ക്‌ളിനിക്കൽ പത്തോളജി, എമർജൻസി മെഡിസിൻ, പീഡിയാട്രിക്, പീഡിയാട്രിക് സർജറി, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോ-പീഡിയാട്രിക് സർജറി, റേഡിയോളജി, വാസ്‌കുലാർ സർജറി എന്നീ വിഭാഗങ്ങളിലാണ് നിയമനം. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ഷെഡ്യൂൾ പ്രകാരം 15, 16 തിയതികളിൽ ഹൈദ്രാബാദും, 18 ന് അഹമ്മദാബാദിലും, 20, 21 തിയതികളിൽ മുബൈയിലും അഭിമുഖം നടക്കും. താത്പര്യമുള്ളവർ saudimoh.norka@gmail.com- ൽ വിശദമായ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, ഫുൾ സൈസ് ഫോട്ടോ (വൈറ്റ് പശ്ചാത്തലം), ആധാറിന്റെ പകർപ്പ്, പാസ്‌പോർട്ടിന്റെ പകർപ്പ് എന്നിവ ഏപ്രിൽ 12 നകം അയക്കണം. കൂടുതൽ വിവരങ്ങൾ 1800-425-3939 (ടോൾ ഫ്രീ )-ൽ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button