Latest NewsKeralaIndia

അരുണ്‍ ആനന്ദ് രാത്രികാലങ്ങളില്‍ യുവതിയുമായി നടത്തിയിരുന്ന യാത്രകളെക്കുറിച്ച് ദുരൂഹത, സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

കാറിനുള്ളില്‍ നിന്നും കണ്ടെത്തിയ രക്തക്കറ ഫോറന്‍സിക് വിഭാഗം പരിശോധിച്ചു വരുന്നു.

തൊടുപുഴ: ഏഴ് വയസ്സുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണ്‍ ആനന്ദ് രാത്രികാലങ്ങളില്‍ യുവതിയുമായി നടത്തിയിരുന്ന യാത്രകളെക്കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അരുണിന്റെ കാറിനുള്ളില്‍ നിന്നും മഴുവും പാറക്കല്ലുകളും മദ്യക്കുപ്പികളും മറ്റും പോലീസ് കണ്ടെത്തിയിരുന്നു. കാറിനുള്ളില്‍ നിന്നും കണ്ടെത്തിയ രക്തക്കറ ഫോറന്‍സിക് വിഭാഗം പരിശോധിച്ചു വരുന്നു. കാര്‍ ഇപ്പോള്‍ തൊടുപുഴ പോലീസിന്റെ കസ്റ്റഡിയിലാണ്.

ലഹരി മാഫിയയുമായി നിരന്തര ബന്ധം പുലര്‍ത്തിയിരുന്ന അരുണ്‍ ലഹരി വസ്തുക്കളുടെ വിപണനത്തിന് യുവതിയെ മറയാക്കിയിരുന്നോ എന്നതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയും അരുണും രാത്രികാലങ്ങളില്‍ കാറില്‍ സ്ഥിരമായി യാത്രകള്‍ നടത്താറുണ്ടായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ തനിച്ചാക്കി വീടു പൂട്ടിയ ശേഷം രാത്രി 11 മണിയോടെ പുറത്തു പോകുന്ന അരുണും യുവതിയും പുലര്‍ച്ചെയോടെയാണ് തിരിച്ചെത്തിയിരുന്നത്.

ഈ സമയം അരുണ്‍ മദ്യപിച്ച് അവശ നിലയിലായിരിക്കുന്നതിനാല്‍ യുവതിയായിരുന്നു കാര്‍ ഡ്രൈവ് ചെയ്തിരുന്നത്. അരുണിന്റെ കാറിനുള്ളില്‍ നിന്നും കണ്ടെടുത്ത വസ്തുക്കള്‍ സംബന്ധിച്ച അന്വേഷണവും നടക്കുന്നുണ്ട്.തൊടുപുഴ ഭാഗത്ത് പട്രോളിങ് നടത്തുന്നതിനിടെ പല പ്രാവശ്യം പോലീസും ഇവരെ കണ്ടിരുന്നു.കുട്ടിയുടെ അമ്മയേയും വീണ്ടും ചോദ്യം ചെയ്യും. ഇവരില്‍ നിന്നും കോടതി ഇതു വരെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button