കാസർഗോഡ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്നും വിധി നിര്‍ണയിക്കുന്നത് 10,11,031 വോട്ടര്‍മാര്‍. പുതിയതായി 24,859 പേര്‍. പ്രവാസികളുള്‍പ്പെടെയുള്ള സമ്മതിദായകരില്‍ 5,15,942 സ്ത്രീകളും 4,95,088 പുരുഷന്മാരുമാണ്. ജില്ലയില്‍ നിന്നും ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ഒരു വോട്ടറും സമ്മതിദായക പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 115 സ്ത്രീകളുള്‍പ്പെടെ 3276 പ്രവാസി വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 25 വരെ വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി ലഭിച്ച അപേക്ഷകരില്‍ യോഗ്യരായവരെ കൂടി ഉള്‍പ്പെടുത്തി എപ്രില്‍ അഞ്ചിന് പ്രസിദ്ധീകരിച്ച പുതിയ കണക്കാണിത്. 2019 ജനുവരി 30ന് പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം ജില്ലയില്‍ 9,86,172 വോട്ടര്‍മാരാണുണ്ടായിരുന്നത്. പുതിയതായി 24,859 പേരാണ് പട്ടികയില്‍ ഇടം നേടിയത്. പുരുഷന്മാരില്‍ 13,121 പേരുടെയും സ്ത്രീ വോട്ടര്‍മാരില്‍ 11,739 പേരുമാണ് ജില്ലയില്‍ പുതുതായി വോട്ടവകാശത്തിന് അര്‍ഹത നേടിയത്.
കാസര്‍കോട്, മഞ്ചേശ്വരം നിയോജക മണ്ഡലങ്ങളില്‍ പുരുഷ വോട്ടര്‍മാരാണ് കൂടുതലുള്ളത്. മഞ്ചേശ്വരത്ത് 1,06,624 പുരുഷന്മാരും 1,05462 സ്ത്രീകളുമായി ആകെ 2,12,086 വോട്ടര്‍മാരാണുള്ളത്. കാസര്‍കോട് 96,742 പുരുഷന്മാരും 96,233 സ്ത്രീകളുമായി ആകെ 1,92,975 വോട്ടര്‍മാരാണ്. പ്രവാസി വോട്ടര്‍മാര്‍ ഏറ്റവും കൂടുതലുള്ളത് (1181 പേര്‍) തൃക്കരിപ്പൂരിലും കുറവ് (239 പേര്‍) കാസര്‍കോട് നിയോജക മണ്ഡലത്തിലുമാണ്. 1500 സര്‍വീസ് വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
Post Your Comments