കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ നിരീക്ഷകരെ പൊതുജനങ്ങള്‍ക്ക് നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാന്‍ സൗകര്യം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതും പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ചുള്ളതുമായ പരാതികള്‍ ജനറല്‍ ഒബ്സര്‍വര്‍, പോലീസ് ഒബ്സര്‍വര്‍ എന്നിവരെ അറിയിക്കാം. ജനറല്‍ ഒബ്സര്‍വര്‍ ജൂലി സോണോവല്‍ (ഫോണ്‍. 9188619592), പോലീസ് ഒബ്സര്‍വര്‍ ഓം പ്രകാശ് ത്രിപാഠി (ഫോണ്‍. 9188610278) എന്നിവര്‍ എല്ലാ ദിവസവും രാവിലെ ഒന്‍പത് മണി മുതല്‍ 10 മണിവരെ ഗസ്റ്റ് ഹൗസില്‍ പൊതുജനങ്ങളെ കാണുന്നതിനായി ക്യാമ്പ് ചെയ്യും. ജനറല്‍ ഒബ്സര്‍വറുടെ ലെയ്സണ്‍ ഓഫീസറായി വി ദീപ്തിയെയും (9747735665) പോലീസ് ഒബ്സര്‍വറുടെ ലെയ്സണ്‍ ഓഫീസറായി സുനില്‍ കുമാറിനെയും (9497925927) നിയമിച്ചിട്ടുണ്ട്. കെ ബാലകൃഷ്ണനാണ് ഒബ്സര്‍വര്‍മാരുടെ നോഡല്‍ ഓഫീസര്‍ (9496190320).
Post Your Comments