ന്യൂഡല്‍ഹി: മേക്ക് ഇന്‍ ഇന്ത്യയുടെ നെറുകയില്‍ ഒരു തിലകക്കുറി ചാര്‍ത്തി നല്കി ധനുഷ് എന്ന തദ്ദേശിയമായി നിര്‍മ്മിക്കപ്പെട്ട ദീര്‍ഘദൂര പീരങ്കി ഉടന്‍ ഇന്ത്യന്‍ സെെന്യത്തിന് കെെമാറും. മാര്‍ച്ച് അവസാനത്തോടെ പീരങ്കി സെെന്യത്തിന് കെെമാറും . ധനുഷിന്റെ 81 ശതമാനം ഭാഗങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കപ്പെട്ടതാണ്. സ്വീഡീഷ് നിര്‍മ്മിതമായ ബോഫേഴ്സിനെ വരെ വെല്ലുന്ന സാങ്കേതികത്വമാണ് ധാനുഷിനുളളത്. തീര്‍ച്ചയായും ഇന്ത്യന്‍ സെെന്യത്തിന് ധനുഷ് ഒരു മുതല്‍ക്കൂട്ടാകും . അഡീഷണല്‍ ഡയറക്ട്രേറ്റ് ജനറല്‍ ഒഫ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഒഫ് ഇന്ത്യന്‍ ആര്‍മി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കാലിബര്‍ ധനുഷ് ദീര്‍ഘദൂര മിസൈലുകളുടെ നിര്‍മ്മാണത്തിന് കഴിഞ്ഞ മാസമാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിരുന്നത്. ത്. വേഗതയിലും പ്രയോഗത്തിലും കൃത്യതയിലുമൊക്കെ മറ്റെല്ലാ പീരങ്കികളെ കടത്തിവെട്ടുന്നതാണ് ഇന്ത്യന്‍ നിര്‍മ്മിതമായ ധനുഷിനുളളത്.
ഡി.ആര്.ഡി.ഒ, ഡി.ജി.ക്യു.എ, ബി.ഇ.എ, എസ്.എ.ഐ.എല്‍ എന്നീ സര്‍ക്കാര്‍ ഏജന്‍സികളിലെയും സ്വകാര്യ കമ്ബനികളിലേയും വിദഗ്ദന്മാര് ചേര്‍ന്നാണ് ധനുഷ് വികസിപ്പിച്ചെടുത്തത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏത് സമയത്തും ഒരേപൊലെ ഉപയോഗിക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്. വിവിധയിടങ്ങളിലെ പരീക്ഷണത്തിന് ശേഷമാണ് ധനുഷ് ഇന്ത്യന്‍ സെെന്യത്തിന്റെ ഭാഗമാകുന്നത്.
Post Your Comments