ന്യൂഡൽഹി: ഇന്ത്യ നടത്തിയ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം ബഹിരാകാശ നിലയത്തിന് അപകടമുണ്ടാക്കുമെന്ന വാദങ്ങളെ തള്ളി ഡിആര്‍ഡിഒ ചെയര്‍മാന്‍ സതീഷ് റെഡ്ഡി. മിസൈല്‍ പരീക്ഷണത്തെ നാസയടക്കം വിമര്‍ശിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി ഡിആര്‍ഡിഒ രംഗത്ത് വന്നത്.
ബഹിരാകാശ നിലയത്തിന് അപകടമുണ്ടാകാതിരിക്കാന്‍ ഏറ്റവും ചെറിയ ഓര്‍ബിറ്റ് പരിധിയിലാണ് പരീക്ഷണം നടത്തിയത്. 45 ദിവസത്തിനുള്ളില്‍ എല്ലാ മാലിന്യങ്ങളും പൂര്‍ണ്ണമായും കത്തി തീരുമെന്നും സതീഷ് റെഡ്ഡി വ്യക്തമാക്കി.
Post Your Comments