KeralaLatest NewsIndia

ഏഴുവയസുകാരന്റെ ചികിത്സ മനഃപൂര്‍വ്വം വൈകിപ്പിക്കാൻ പ്രതി അരുണ്‍ ശ്രമിച്ചു: ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ തെളിവ്

മരിച്ച കുട്ടിയുടെ അമ്മയും ആശുപത്രി അധികൃതരുടെ മുന്നറിയിപ്പുകള്‍ അവഗണിക്കുകയായിരുന്നെന്നാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

ക്രൂരമര്‍ദ്ദനമേറ്റ് തൊടുപുഴയില്‍ ഏഴ് വയസുകാരന്‍ മരിച്ചത് തലയ്‌ക്കേറ്റ മാരകമായ ക്ഷതം മൂലമാണെന്ന് പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ക്രൂരമായി മര്‍ദ്ദിച്ച ശേഷം അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച ഏഴുവയസുകാരന്റെ ചികിത്സ മനഃപൂര്‍വ്വം വൈകിപ്പിക്കാനും പ്രതി അരുണ്‍ ആനന്ദ് ശ്രമിച്ചതായി ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞു.കുട്ടിയുമായി കാറില്‍ മദ്യലഹരിയില്‍ ആശുപത്രിയിലെത്തിയ പ്രതി ഡോക്ടര്‍മാരുമായി വഴക്കിട്ടു. ആംബുലന്‍സില്‍ കയറാതിരിക്കാനും ശ്രമിച്ചു. മരിച്ച കുട്ടിയുടെ അമ്മയും ആശുപത്രി അധികൃതരുടെ മുന്നറിയിപ്പുകള്‍ അവഗണിക്കുകയായിരുന്നെന്നാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

പ്രതി അരുണ്‍ ആനന്ദ് ഡ്രൈവ് ചെയ്താണ് ഗുരുതരമായി പരുക്കേറ്റ കുട്ടിയുമായി യുവതിക്കൊപ്പം ആശുപത്രിയിലെത്തിയത്. ഷര്‍ച്ച്‌ അഴിച്ചിട്ടിരുന്ന അരുണിന്റെ കാലുകള്‍ നിലത്ത് ഉറയ്ക്കുന്നുണ്ടായിരുന്നില്ല. പിന്നീട് സ്ട്രെച്ചറില്‍ യുവതി കുട്ടിയുമായി ആശുപത്രിക്കുള്ളിലേക്ക്. അരമണിക്കൂറിനുള്ളില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്കു സജ്ജരായി എത്തിയെങ്കിലും അരുണ്‍ ഡോക്ടര്‍മാരുമായി വഴക്കിട്ട് സമയം വൈകിപ്പിച്ചു. വിദഗ്ദ്ധചികിത്സ ലഭ്യമാക്കാമായിരുന്ന ഒന്നര മണിക്കൂറിലധികം അരുണും യുവതിയും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തുന്നത് വൈകിപ്പിച്ചു എന്നാണു ദൃശ്യങ്ങളില്‍ കാണുന്നത്.

സംശയം തോന്നിയതോടെ പൊലീസിനെ വിളിച്ചുവരുത്തി. പൊലീസുകാരോട് അരുണ്‍ ആനന്ദും യുവതിയും പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കിയതോടെ ദുരൂഹത ഉറപ്പിച്ചു. തൊടുപുഴയിലെ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനെ അരുണ്‍ എതിര്‍ക്കുകയും പൊലീസ് ഉദ്യോഗസ്ഥരും ആശുപത്രി അധികൃതരുമായി തര്‍ക്കിക്കുകയും ചെയ്‌തു.മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ കുട്ടിയെ ആംബുലന്‍സില്‍ കയറ്റിയെങ്കിലും കൂടെകയറാന്‍ യുവതിയും അരുണ്‍ ആനന്ദും തയ്യാറായില്ല. ഒടുവില്‍ അരമണിക്കൂറിന് ശേഷം അരുണിനെ പൊലീസ് ബലമായി ആംബുലന്‍സില്‍ കയറ്റി.

കാര്‍എടുക്കാന്‍ പോയ യുവതിയേയും പിന്നീട് പൊലീസ് തന്നെ ആംബുലന്‍സില്‍ കയറ്റുകയായിരുന്നു. വെന്റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. തലച്ചോറിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരുന്നു. സ്ഥിതി മോശമായതായി വെള്ളിയാഴ്‌ച ബന്ധുക്കളെ അറിയിച്ചിരുന്നു. ഇന്ന് രാവിലെ 11.35-നാണ് കുഞ്ഞിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി. തലയ്ക്ക് മാത്രമല്ല, വാരിയെല്ലിനും പൊട്ടലുണ്ട്. ശരീരത്തില്‍ ബലമായി ഇടിച്ചതിന്‍റെ പാടുകളുമുണ്ട്. വീഴ്ചയില്‍ സംഭവിക്കുന്ന പരിക്കല്ല ഇത്. അതിനേക്കാള്‍ ഗുരുതരമാണെന്നും പോസ്റ്റ് മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button