ചൂട് അനുദിനം വർധിച്ച് കൊണ്ടിരിക്കുകയാണ്. വെയിലുള്ള സമയങ്ങളിൽ പുറത്തിറങ്ങുന്നതിന് നിയന്ത്രണവുമുണ്ട്. എന്നാൽ വീടിനുള്ളിൽ ഇരുന്നാലും ചൂടിനെ പേടിക്കണമെന്ന് വ്യക്തമാക്കുകയാണ് അധികൃതർ. ശരീരോഷ്മാവ് 98.4 ഡിഗ്രി എ(37ഡിഗ്രി സെല്‍ഷ്യസ്) എന്ന രീതിയിലാണ് ആവശ്യമുള്ളത്. ഇത് ക്രമീകരിക്കുന്നത് തലച്ചോറിലെ ഹൈപ്പോതലാമസ് എന്ന ഭാഗമാണ്. സാധാരണ പനിവരുമ്പോള്‍ 104 ഡിഗ്രി എ വരെ ശരീരത്തിന് ദോഷങ്ങളില്ലാതെ താങ്ങാവുന്നതാണ്. അന്തരീക്ഷ ഊഷ്മാവ് അനിയന്ത്രിതമായി കൂടിയാല്‍ ശരീരോഷ്മാവ് ക്രമീകരിക്കുന്ന പ്രക്രിയ നടക്കാതെവരും. അതോടൊപ്പം, ശരീരത്തിന്റെ ചൂട് 104 ഡിഗ്രി എല്‍ വർധിക്കുമ്പോൾ അത് തലച്ചോറ്, ഹൃദയം, ശ്വാസകോശം, വൃക്ക തുടങ്ങിയ എല്ലാ പ്രധാന അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്നു.
ശരീരോഷ്മാവ് നിയന്ത്രിക്കുന്നത് വിയർപ്പിലൂടെയാണ്. ഈ പ്രക്രിയ നടക്കണമെങ്കില്‍ അന്തരീക്ഷത്തിലെ ഈര്‍പ്പം (Humidity) വളരെ താഴെയായിരിക്കണം. ആപേക്ഷിക ഈര്‍പ്പം (Relative Humidity) 60 ശതമാനത്തിന് മേലെയായാല്‍ വിയര്‍പ്പിന്റെ ബാഷ്പീകരണം അപകടകരമാം വിധത്തില്‍ കുറയും. ഈര്‍പ്പം കൂടുന്തോറും ശരീരോഷ്മാവ് കൂടുകയും ശരീരത്തിലെ സന്തുലിതാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ചെറിയ രീതിയിലുള്ള ക്ഷീണം, തളര്‍ച്ച തുടങ്ങി ഛര്‍ദി, വിറയല്‍, മാനസിക പിരിമുറുക്കങ്ങള്‍, ശക്തിയായ തലവേദന, ശരീരവേദന, ബോധക്ഷയം എന്നിവവരെ ഉണ്ടാകും. തക്കസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ പ്രധാനപ്പെട്ട എല്ലാ ആന്തരിക അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കും. രക്തപ്രവാഹം വർധിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ ഹൃദയമിടിപ്പ് കൂടുന്നതോടൊപ്പം ത്വക്ക് വരണ്ടതും ചൂടുള്ളതുമാകുന്നു. ശ്വാസോച്ഛ്വാസം വേഗത്തിലാവുകയും പള്‍സ് വളരെ ശോഷിക്കുകയും വായയും തൊണ്ടയും ഉണങ്ങിവരണ്ടുപോവുകയും ചെയ്യുന്നു. ഇത്തരത്തിലുണ്ടായാൽ രോഗിയെ തണുപ്പുള്ള അന്തരീക്ഷത്തിലേക്ക് മാറ്റണം. ശരീരോഷ്മാവ് കുറയ്ക്കാന്‍ നനഞ്ഞ തുണിയോ ഐസോ ഉപയോഗിച്ച് ശരീരം തുടച്ചുകൊണ്ടിരിക്കുകയും ഫാന്‍, എ.സി. എന്നിവയുടെ കാറ്റ് ശരീരത്തില്‍ കിട്ടുന്ന രീതിയില്‍ കിടത്തുകയും വേണം.
Post Your Comments