Latest NewsIndia

ഷാരൂഖിന് ഡോക്ടറേറ്റ്

ലണ്ടന്‍: ഷാരൂഖ് ഖാനെ ലണ്ടനിലെ നിയമ സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.  സിനിമാരംഗത്തെ സംഭാവനകളും അദ്ദേഹത്തിന്റെ മനുഷ്യസ്‌നേഹപരമായ പ്രവര്‍ത്തനങ്ങളും മാനിച്ചാണ് സർവകലാശാലയുടെ ആദരം. ലോകത്തിലെ പ്രമുഖമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ലണ്ടനിലെ നിയമ സര്‍വകലാശാലയില്‍ നിന്ന് അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് നടന്‍ പറ‍ഞ്ഞു.

സ്നേഹവും സഹാനുഭൂതിയും നല്‍കേണ്ടതിന്റെ പ്രാധാന്യം വലുതാണെന്ന് ഷാരൂഖ് പ്രസംഗത്തിനിടെ പറഞ്ഞു. ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീകളാണ് താന്‍ താന്‍ കണ്ട ഏറ്റവും ധീരരായ സമൂഹമെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.

ബെഡ്പോര്‍ഷൈര്‍ സര്‍വകലാശാല, എഡിന്‍ബര്‍ഗ് സര്‍വകലാശാല എന്നിവര്‍ നേരത്തേ ഷാരൂഖിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button