KeralaLatest NewsIndia

വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുടെ കൊലപാതകത്തിന് പിന്നില്‍ സെക്‌സ് റാക്കറ്റ്: മേരി ജാക്വിലിന്റെ കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നു

ഇരു സ്ത്രീകളുമായി അജ്മല്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും മേരിയുമായി പണം സംബന്ധിച്ച്‌ തര്‍ക്കമുണ്ടാവുകയും ചെയ്തു.

ആലപ്പുഴ: നഗരത്തിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുടെ കൊലപാതകത്തിന്റെ അണിയറ രഹസ്യങ്ങൾ പോലീസ് കണ്ടെത്തിയപ്പോൾ നടുങ്ങി നാട്ടുകാർ. 22 ദിവസം മുമ്പുണ്ടായ തിരുവമ്പാടി സ്വദേശിനി മേരി ജാക്വിലിന്റെ (52 )മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടു സ്ത്രീകള്‍ അടക്കം മൂന്നുപേരെ ആലപ്പുഴ പൊലീസ് പിടികൂടി. കൊലയ്ക്ക് പിന്നിൽ സെക്സ് റാക്കറ്റാണെന്നാണ് പോലീസ് പറയുന്നത്. ചോദ്യം ചെയ്യലിലാണ് സെക്‌സ് റാക്കറ്റിനെ കുറിച്ച്‌ സൂചന ലഭിച്ചത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷമാണ് കൊല നടത്തിയത്.

ആലപ്പുഴ സ്വദേശികളായ അജ്മല്‍, മുംതാസ്, സീനത്ത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.അജ്മലും മുംതാസും ചേര്‍ന്ന് മേരി ജാക്വിലിനെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണ്ണവും പണവും മോഷ്ടിക്കുകയായിരുന്നു. കൊലപാതകം നടത്തിയ ശേഷം വീട് പുറത്ത് നിന്ന് പൂട്ടിയാണ് പ്രതികള്‍ സ്ഥലം വിട്ടത്. ആലപ്പുഴ തിരുവമ്പാടി ദേശീയപാതയോട് ചേര്‍ന്ന വീട്ടില്‍ മേരി തനിച്ചായിരുന്നു താമസിച്ചിരുന്നത്. മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ പരുക്കുകളൊന്നും കാണപ്പെട്ടിരുന്നില്ല.എങ്കിലും വിശദമായ ശാസ്ത്രീയ പരിശോധനയില്‍ ഇതൊരു കൊലപാതകമാണെന്ന സംശയം ബലപ്പെട്ടിരുന്നു.

ഇതാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. ഗള്‍ഫില്‍ നിന്നു ദിവസവും പല തവണ ഫോണില്‍ വിളിക്കാറുള്ള മകന്‍ കിരണ്‍ മാര്‍ച്ച്‌ 11 ന് ഉച്ച കഴിഞ്ഞ് വിളിച്ചിട്ടും മേരിയെ കിട്ടിയില്ല. നാട്ടിലെത്തിയ കിരണ്‍ പൊലീസിനൊപ്പം പരിശോധിച്ചപ്പോഴാണു കിടപ്പുമുറിയില്‍ മൃതദേഹം കണ്ടത്. തിരുവമ്പാടിയിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു മേരി ജാക്വിലിന്‍ താമസിച്ചിരുന്നത്. നേരത്തെ വീട്ടില്‍ ഹോട്ടല്‍ നടത്തിവന്നിരുന്ന മേരി ഇതിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ഒരുക്കിയിരുന്നു. ഇങ്ങനെയാണ് പ്രതികളായ അജ്മലും, മുംതാസുമായി അടുപ്പമുണ്ടാകുന്നത്. കൊലപാതകദിവസം ഉച്ചയോടെ അജ്മലും മുംതാസും മേരിയുടെ വീട്ടില്‍ എത്തി.

ഇരു സ്ത്രീകളുമായി അജ്മല്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും മേരിയുമായി പണം സംബന്ധിച്ച്‌ തര്‍ക്കമുണ്ടാവുകയും ചെയ്തു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം അജ്മലും മുംതാസും ചേര്‍ന്ന് മേരിയെ അടിച്ചുവീഴ്‌ത്തി കൊല്ലുകയായിരുന്നു. തെളിവ് നശിപ്പിക്കുകയും ചെയ്തു. മേരിയുടെ സ്വര്‍ണവും പണവും അപഹരിച്ചശേഷം ഇരുവരും ചേര്‍ന്ന് ഇവരെ വിവസ്ത്രയായി കിടത്തി. തെളിവുനശിപ്പിക്കാന്‍ ദേഹത്ത് എണ്ണതേച്ച ശേഷം വീട് പൂട്ടി സ്ഥലം വിടുകയും ചെയ്തു.സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച വഴിയാണ് സീനത്ത് കൂട്ടുപ്രതിയായത്. മൊബൈല്‍ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.

മരണം നടന്ന വീട്ടില്‍ നിന്ന് നഷ്ടപ്പെട്ട മൊബൈല്‍ ഫോണും, പണവും ആഭരണങ്ങളും പൊലീസ് പിടിച്ചെടുത്തു. പിടിയിലായ പ്രതി അജ്മല്‍ അമ്പലപ്പുഴയിലും പുന്നപ്രയിലും സ്ത്രീകള്‍ക്ക് നേരെ ആക്രമണം നടത്തിയ കേസില്‍ മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ആലപ്പുഴയിലെ ലൈംഗികതൊഴിലാളിയാണ് സീനത്ത്.പൊലീസ് പറയുന്നത്: മേരിജാക്വിലിന്‍ ‘വീട്ടില്‍ ഊണ്’ എന്ന പേരില്‍ ഒരു വര്‍ഷം മുമ്പ് ഹോട്ടല്‍ ആരംഭിച്ചിരുന്നു. ഇതിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളാണ് നടന്നിരുന്നത്. നജ്മലും മുംതാസും ഇവിടത്തെ ഇടപാടുകാരായിരുന്നു.

ജാക്വിലിന്‍ ധാരാളം പേര്‍ക്ക് പലിശയ്ക്ക് പണം നല്‍കിയിരുന്നു. ഈ വിവരം അറിയാവുന്ന പ്രതികള്‍ ജാക്വിലിനെ വകവരുത്തി പണവും സ്വര്‍ണവും കൈക്കലാക്കാന്‍ തീരുമാനിക്കുകയും കൃത്യം നടത്തുകയുമായിരുന്നു. ജാക്വിലിന് പത്ത് പവന്‍ വീതമുള്ള രണ്ട് സ്വര്‍ണമാല ഉണ്ടായിരുന്നു. ഒരാഴ്ചയ്ക്കകം മകന്‍ ഇവരെ വിദേശത്തേക്ക് കൊണ്ടുപോകാനിടയുണ്ടെന്നറിഞ്ഞ് ഇവ കവരാനായിരുന്നു കൊലപാതകം. ജാക്വിലിന്‍ മാലകള്‍ തലയിണക്കകത്താക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവ കൊലപാതകികള്‍ക്ക് കിട്ടിയില്ല. പൊലീസ് ഈ മാലകള്‍ കണ്ടെടുത്തു.

മൃതദേഹത്തില്‍നിന്ന് അഴിച്ചെടുത്ത മാല ആലപ്പുഴയിലെ സീനത്ത് മുഖാന്തിരം നജ്മല്‍ മുല്ലയ്ക്കലിലെ ജൂവലറിയില്‍ വിറ്റു. ഒരു മോതിരവും പണവും പ്രതിഫലമായി സീനത്തിന് നല്‍കി. ഇതും പൊലീസ് കണ്ടെടുത്തു. ജാക്വിലിന്റെ കാണാതായ മൊബൈല്‍ ഫോണില്‍നിന്ന് അടുത്ത ദിവസം ഫോണ്‍ ചെയ്തതാണ് കേസിലെ വഴിത്തിരിവായത്. വേറെ സിം ഇട്ട് പുന്നപ്രയിലെ സ്ത്രീ ഈ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇവരില്‍നിന്നാണ് നജ്മലിനെക്കുറിച്ച്‌ വിവരം ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button