
നല്ല അടിപൊളി ചായ കുടിക്കണോ? ചായ പ്രേമികള്‍ക്കായി ഇതാ പുതിയൊരു ഐറ്റം. ഒലോംഗ് ടീ എന്ന ചൈനീസ് ചായയെക്കുറിച്ചു കേട്ടിട്ടുണ്ടോ. ഈ ചൈനീസ് ചായയാണ് ചായ പ്രേമികളുടെ മനം കവര്‍ന്നിരിക്കുന്നത്. ഇത് വെറുമൊരു ചായ മാത്രമല്ല ഒലോംഗ് ടീആണ്.
ഇത്തരം ചായകൾ , ഔഷധങ്ങളുടെ കലവറ കൂടിയാണ് ഇതെന്നാണ് മിസൂറിയിലെ സെന്റ് ലൂയിസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല, ഒലോംഗ് ടീ സ്തനാര്‍ബുദം തടയാന്‍ സഹായിക്കുമെന്നാണ് ഇവര്‍ ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. ഇത് പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ബുദ്ധിവികാസത്തിന് സഹായിക്കുന്ന ഘടകങ്ങള്‍ ഈ ചായയില്‍ അടങ്ങിയിട്ടുണ്ടെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. കൂടാതെ, ലോംഗ് ടീ സ്തനാര്‍ബുദത്തിന് കാരണമാകുന്ന കോശങ്ങളെ ഇല്ലാതാക്കുന്നു.
നമ്മളെല്ലാം കഴിക്കുന്ന ഗ്രീന്‍ ടീയുടെ അതേ ഗുണങ്ങളാണ് ഈ ടീയില്‍ അടങ്ങിയിട്ടുള്ളത്. മാത്രമല്ല, കാത്സ്യം, കോപ്പര്‍, പൊട്ടാഷ്യം, വിറ്റാമിന്‍ എ, ബി, സി എന്നിവ ഒലോംഗ് ടീയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതോടൊപ്പം, ഒലോംഗ് ടീ പതിവായി കുടിക്കുന്നത് ശരീരവും മനസും ഉന്മേഷത്തോടെയിരിക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. കൂടാതെ,ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയ ഒലോംഗ് ടീ ചര്‍മ സംരക്ഷണത്തിനും ഏറെ നല്ലതാണെന്ന് അസോസിയേറ്റ് റിസേര്‍ച്ച് പ്രൊഫസറായ ചുന്‍ഫ ഹുവാംഗ് വ്യ്കതമാക്കുന്നു.
Post Your Comments