തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടത്തിയ പോലീസുകാരനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു പെണ്‍കുട്ടി. മദ്യാപിച്ചെത്തിയ ഇയാള്‍ റോഡില്‍ വെച്ച് പെണ്‍കുട്ടിയെ കടന്നു പിടിച്ചു. കൂടാതെ മാല പൊട്ടിച്ചെടുക്കുകയും ചെയ്തു.
കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടി കൂടിയ നാട്ടുകാര്‍ ഇയാളെ പിടിച്ച് പോലീസിലേല്‍പ്പിക്കുകയായിരുന്നു. റൂറല്‍ എ ആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യാഗസ്ഥനായ മാറനല്ലൂര്‍ അരുമാളൂര്‍ കണ്ടല എള്ളുവിള വീട്ടില്‍ നവാദ് റാസനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു പോലീസുകാരനെ തട്ടി മറിച്ചിട്ടു ഓടി രക്ഷപ്പെടാന്‍ നോക്കിയ ഇയാളെ മറ്റ് പോലീസുകാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.
തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച് സെല്ലില്‍ അടച്ചു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം, പിടിച്ചുപറി, കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇയാളെ ഇന്നലെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചിരുന്നു.
Post Your Comments