ഐസ്വാള്‍: സോഷ്യല്‍ മീഡിയയിലെ ഇപ്പേഴത്തെ താരം സൈക്കിളിടിച്ച കോഴിക്കുഞ്ഞുമായി അടുത്തുള്ള ആശുപത്രിയിലേക്ക് കൈയിലുള്ള ആകെ സമ്പാദ്യവുമായി ഓടിയെത്തിയ മിസോറാം ബാലനാണ്. അവന് ഇതിനോടകം ലോകത്തിന്റെ ഹൃദയം കീഴടക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ട ചിത്രം ആയിരക്കണക്കിനാളുകളാണ് ഷെയര്‍ ചെയ്തത്.
ആ ഫോട്ടോയ്ക്ക് പിന്നില്‍ ആരാണെന്ന് അറിയണ്ടേ. കോഴിക്കുഞ്ഞുമായി ഡെറെക് സി ലാല്ചാന്ഹിമ ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഒരു നഴ്സ് ആണ് ആ പടമെടുത്തത്.മിസോറാമിലെ ഐസ്വാളിലെ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്യുന്ന നഴ്സാണ് ഇവര്‍.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അടുത്ത വീട്ടിലെ കോഴിക്കുഞ്ഞുമായി ഡെറെക് ആശുപത്രിയിലേക്ക് എത്തിയത്. ഡെറെക് സൈക്കിളില്‍ പോകുമ്പോള്‍ സൈക്കിള്‍ അടുത്ത വീട്ടിലെ കോഴിക്കുഞ്ഞിനെ ഇടിക്കുകയായിരുന്നു. ഫേസ്ബുക്ക് ഉപയോക്താവ് ആയ സാംഗ സേസ് ആയിരുന്നു ഈ ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.
്.
Post Your Comments