News

യു.എ.ഇയ്ക്ക് ഇന്ത്യയോടും നരേന്ദ്രമോദിയോടും ഏറ്റവും അടുത്ത ബന്ധം : ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉന്നതിയില്‍ : രാഷ്ട്രങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് വ്യവസായി എം.എ.യൂസഫലി

ദുബായ് : യു.എ.ഇയ്ക്ക് ഇന്ത്യയോടും നരേന്ദ്രമോദിയോടും ഏറ്റവും അടുത്ത ബന്ധം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉന്നതിയില്‍. രാഷ്ട്രങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് വ്യവസായി എം.എ.യൂസഫലി പറഞ്ഞതിങ്ങനെ. .

യു.എ.ഇ.യും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധം ഏറ്റവും ഉയര്‍ന്നതലത്തിലെത്തിയിരിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതുവഴികള്‍ തുറക്കുന്ന കാഴ്ച്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ യു.എ.ഇ. സന്ദര്‍ശനം മുതല്‍ കാണാന്‍ കഴിയുന്നതെന്ന് പ്രവാസി വ്യവസായി എം.എ.യൂസഫലി പറഞ്ഞു. ഇന്ത്യ – യു.എ.ഇ. സൗഹൃദം ചരിത്രപരമായ തലത്തിലേക്കുയര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി.

ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ ഒപ്പുവെച്ച പുതിയ കരാറുകള്‍ ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള സാമൂഹിക- സാമ്പത്തിക ബന്ധങ്ങളുടെ ദിശതന്നെ മാറ്റിയെഴുതി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമല്ല യു.എ.ഇ.യില്‍ ജോലിചെയ്ത് ജീവിക്കുന്ന ഓരോ ഇന്ത്യക്കാരനുമുള്ള അംഗീകാരമാണ് സായിദ് മെഡല്‍ വഴി യു.എ.ഇ. സമ്മാനിച്ചത്.

യു .എ.ഇ.യുടെ ഭരണനേതൃത്വത്തോട് കൃതജ്ഞത രേഖപ്പെടുത്തുന്നു, ഒപ്പം ഇന്ത്യ- യു എ.ഇ. സൗഹൃദത്തിന് ദീര്‍ഘായുസ്സും നേരുന്നു എന്നു പറഞ്ഞാണ് ഇരു രാഷ്ട്രങ്ങളുടേയും സൗഹൃദത്തെ കുറിച്ച് പറഞ്ഞ് നിര്‍ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button