മൂന്നാര്‍ : കുറിഞ്ഞി ഉദ്യാന മേഖലയില്‍ രണ്ടു ദിവസമായി തുടരുന്ന തീപിടിത്തത്തില്‍ ദുരൂഹത. ആരോ മന:പൂര്‍വം തീ ഇട്ടതാണെന്ന് സംശയം. ഇതിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷോല നാഷനല്‍ പാര്‍ക്ക് അസിസ്റ്റന്റ് വാര്‍ഡന്‍ എസ്.സമീറിനാണ് അന്വേഷണ ചുമതല.
രണ്ടു ദിവസമായി തുടരുന്ന തീപിടിത്തത്തില്‍ ഹെക്ടര്‍ കണക്കിനു കുറിഞ്ഞി കത്തിനശിച്ചു. തമിഴ്നാട് അതിര്‍ത്തിയോടു ചേര്‍ന്ന ബ്ലോക്ക് നമ്പര്‍ 58-ല്‍ ഉള്‍പ്പെട്ട കടവരിക്ക് സമീപമാണ് തീപിടുത്തം. സംഭവത്തില്‍ 25 ഹെക്ടര്‍ ഗ്രാന്റിസ് കുറിഞ്ഞി നശിച്ചെന്നാണ് വിവരം.
കഴിഞ്ഞ തവണ കുറിഞ്ഞി പൂക്കള്‍ നിറഞ്ഞുനിന്ന മൊട്ടക്കുന്നുകള്‍ പൂര്‍ണമായും കത്തിച്ചാമ്പലായി. കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ വനംവകുപ്പ് ഫയര്‍ലൈന്‍ സംവിധാനം തീര്‍ത്തിട്ടുണ്ട്.
Post Your Comments