ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് അഡ്വഞ്ചര്‍ ടൂറര്‍ മോഡലായ പുതിയ ആഫ്രിക്ക ട്വിന്‍ മോഡലിനെ ഇന്ത്യന്‍ വിപണിയിലെത്തിച്ചു.
ഗ്ലിന്റ് വെയ്വ് ബ്ലൂ മെറ്റാലിക് നിറപ്പതിപ്പിലായിരിക്കും പുതിയ ഹോണ്ട ആഫ്രിക്ക ട്വിന്‍ എത്തുക. ഗോള്‍ഡന്‍ നിറമുള്ള ഹാന്‍ഡില്‍ബാര്‍, വീല്‍ റിം തുടങ്ങിയവ പ്രത്യേകതകളാണ്.
ഹോണ്ട സെലക്റ്റബിള്‍ ടോര്‍ഖ് കണ്‍ട്രോള്‍, ത്രോട്ടില്‍ ബൈ വെയര്‍ ഇന്‍ക്ലൈന്‍ ഡിറ്റക്ഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ ബൈക്കിനെ വേറിട്ടതാക്കുന്നു.
999.1 സിസി ശേഷിയുള്ള പാരലല്‍ ട്വിന്‍ ലിക്വിഡ് കൂളിംഗ് എഞ്ചിനാണ് ഈ അഡ്വഞ്ചര്‍ ടൂററിന്റെ ഹൃദയം. ഇത് 7,500 rpm þÂ 87.7 bhp കരുത്തും 6,000 rpm þÂ 93.1 Nm torque ഉം ഉല്‍പ്പാദിപ്പിക്കും. രണ്ടാം തലമുറ DCT (ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍) ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍.
ടൂര്‍, അര്‍ബന്‍, ഗ്രാവല്‍, യൂസര്‍ എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളാണ് വാഹനം എത്തുന്നത്. 13.5 ലക്ഷം രൂപയാണ് വാഹനത്തിന്റെ ദില്ലി എക്സ്ഷോറൂം വില. മോഡലിന്റെ ബുക്കിംഗുകള്‍ കമ്പനി ആരംഭിച്ചു.
Post Your Comments