ചിക്കാഗോ : എത്യോപ്യന്‍ വിമാനാപകടത്തിൽ മരിച്ച അമേരിക്കൻ വനിതയുടെ ബന്ധുക്കള്‍ കേസുമായി രംഗത്ത്. വിമാന അപകടത്തില്‍ കൊല്ലപ്പെട്ട സാമ്യ സ്റ്റുമോയുടെ മാതാപിതാക്കളാണ് ബോയിംഗ് വിമാന കമ്പനിക്കെതിരെ കേസ് നല്‍കിയത്. വ്യാഴാഴ്ച ചിക്കാഗോയിലെ ഫെഡറല്‍ കോടതിയി ബന്ധുക്കൾ പരാതി നൽകിയത്.
വ്യോമയാന അധികൃതരും വിമാന നിര്‍മാണ കമ്പനിയും തകരാറുള്ള വിമാന നിയന്ത്രണ സംവിധാനം ഉപയോഗിച്ചതായി പരാതിയില്‍ പറയുന്നു. ഈ വിമാനം നിര്‍മിച്ചവരും വില്ക്കുന്നവരും സാമ്യയെ അവരുടെ സ്വന്തം പെണ്മക്കളെപ്പോലെയല്ല പരിഗണിച്ചതെന്ന് സാമ്യയുടെ അമ്മ നാദിയ മില്ലെറോണ് പറഞ്ഞു. ഇന്തോനേഷ്യന്‍ വിമാന അപകടത്തോടെ മറ്റൊരു അപകടം ഉണ്ടാകുന്നത് തടയാന്‍ സാധിക്കുമായിരുന്നു. ഇന്തോനേഷ്യയില്‍ കൊല്ലപ്പെട്ടവരുടെ ജീവത്യാഗം പാഴായതായും അവര്‍ പറഞ്ഞു.
കഴിഞ്ഞമാസം 10-ന് ആണ് എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയില്‍ നിന്ന് കെനിയയിലെ നെയ്റോബിയിലേക്ക് പോകുകയായിരുന്ന ബോയിങ് 737 വിമാനം അപകടത്തില്‍ പെട്ടത്. 157 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ബോയിംഗ് 737 മാക്സ് 8 വിമാനത്തിന്റെ നിയന്ത്രണസംവിധാനത്തില്‍ സംശയം പ്രകടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് എത്യോപ്യന്‍ ഗതാഗതമന്ത്രി ഡാഗ്മാവിറ്റ് മോഗെസ് പുറത്തുവിട്ടത്. അപകടത്തേത്തുടര്‍ന്ന് കഴിഞ്ഞമാസം ലോകമെമ്ബാടും വിവിധ രാജ്യങ്ങളുടെ ബോയിംഗ് 737 വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തി നിലത്തിറക്കിയിരുന്നു.
Post Your Comments