Latest NewsKerala

യെച്ചൂരിയല്ല പിണറായി: പരനാറി എന്നും പരനാറി തന്നെ മുഖ്യമന്ത്രിയെ പരിഹസിച്ച് ജയശങ്കര്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ നടത്തിയ പരനാറി പ്രയോഗത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ എ.ജയശങ്കര്‍. കഴിഞ്ഞ ലോക്‌സഭ മണ്ഡലത്തില്‍ പ്രേമചന്ദ്രനെതിരെ നടത്തിയ പരനാറി പ്രയോഗത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. പ്രേമചന്ദ്രനെതിരെ താന്‍ അങ്ങനെ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് പിണറായി വിജയന്‍ ചോദിച്ചു. രാഷ്ട്രീയത്തില്‍ നെറി വേണം. ആ നെറി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അന്ന് എല്‍ഡിഎഫിനോട് ചെയ്തത് യുഡിഎഫിനോട് ചെയ്യില്ലെന്ന് ആര് കണ്ടെന്നും മുഖ്യമന്ത്രി കൊല്ലത്ത് ചോദിച്ചു. ഇതിനെ പരിഹസിച്ചാണ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അഭിപ്രായം ഇരുമ്പുലക്കയല്ല എന്നു കരുതുന്നവരും പറയുന്നവരും നിരവധിയാണ്. പ്രത്യേകിച്ച് രാഷ്ട്രീയത്തില്‍. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അത്തരക്കാരനല്ല. പുള്ളി ഒരിക്കലും അങ്ങനെ അഭിപ്രായം മാറ്റി പറയില്ല.യെച്ചൂരിയല്ല, പിണറായി. അദ്ദേഹം ഇപ്പോഴും പഴയ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. പരനാറി എന്നും പരനാറി തന്നെ. ഇനി ഇതു പറഞ്ഞതു കൊണ്ട് ബാലഗോപാല്‍ തോല്ക്കുകയാണെങ്കില്‍ തോല്‍ക്കട്ടെ എന്നായിരുന്നു ജയശങ്കറിന്റെ പരാമര്‍ശം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

അഭിപ്രായം ഇരുമ്ബുലക്കയല്ല എന്നു കരുതുന്നവരും പറയുന്നവരും നിരവധിയാണ്; പ്രത്യേകിച്ച് രാഷ്ട്രീയത്തില്‍. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അത്തരക്കാരനല്ല. പുള്ളി ഒരിക്കലും അങ്ങനെ അഭിപ്രായം മാറ്റി പറയില്ല.

അഞ്ചു വര്‍ഷം മുമ്ബ്, പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണം പൊടിപാറുന്ന സമയത്താണ് പിണറായി കൊല്ലത്തു ചെന്ന് പരനാറി പ്രസംഗം നടത്തിയത്. അതും ഒരിടത്തല്ല, മൂന്നിടത്ത്- ഒന്നിനൊന്നു മികച്ച രീതിയില്‍. ഫലം, പ്രേമചന്ദ്രന്റെ വിജയം സുനിശ്ചിതമായി.

കൊല്ലം അഞ്ചു കഴിഞ്ഞു. ഇതിനിടെ പ്രേമചന്ദ്രന്‍ വലിയൊരു പാര്‍ലമെന്റേറിയനായി പേരെടുത്തു. കൊല്ലത്തു പ്രചരണത്തിനെത്തിയ സീതാറാം യെച്ചൂരി, പ്രേമചന്ദ്രനെയോ ആര്‍എസ്പിയെയോ പേരെടുത്തു വിമര്‍ശിച്ചില്ലെന്നു മനോരമാദി പത്രങ്ങള്‍ വാര്‍ത്ത കൊടുത്തു.

യെച്ചൂരിയല്ല, പിണറായി. അദ്ദേഹം ഇപ്പോഴും പഴയ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. പരനാറി എന്നും പരനാറി തന്നെ. ഇനി ഇതു പറഞ്ഞതു കൊണ്ട് ബാലഗോപാല്‍ തോല്ക്കുകയാണെങ്കില്‍ തോല്‍ക്കട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button