Latest NewsKerala

ഏഴ് വയസ്സുകാരനെ ക്രൂരമായി ആക്രമിച്ച സംഭവം; ഇളയകുട്ടിയുടെയും അമ്മയുടെയും ദേഹത്തും പരിക്കുകൾ

തൊടുപുഴ:    കുമാരമംഗലത്ത് 7 വയസ്സുകാരനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇളയ കുട്ടിയുടെയും അമ്മയുടെയും ദേഹത്ത് പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ ദേഹത്ത് 11 പരുക്കുകളുണ്ട്. കൈ, കാൽ, നെറ്റി, പുറം, ജനനേന്ദ്രിയം തുടങ്ങിയ സ്ഥലങ്ങളിലാണ് പരുക്ക്. പരുക്ക് പലതും ഒരാഴ്ചയിലേറെ പഴക്കമുള്ളതാണ്. കുട്ടിയുടെ അമ്മയെയും പരിശോധനയ്ക്ക് വിധേയമാക്കി.

അതേസമയം ഇളയ കുട്ടിയായ നാലു വയസ്സുകാരനെ ലൈംഗികമായി ആക്രമിച്ച സംഭവത്തിൽ അരുണിനെതിരെ കഴിഞ്ഞ ദിവസം പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. പ്രകൃതി വിരുദ്ധ പീഡനം, ദേഹോപദ്രവമേൽപ്പിക്കൽ എന്നീ വകുപ്പുകളും ചുമത്തി. ഇതിനിടെ സംഭവത്തിൽ റിമാൻഡിലായ പ്രതി അരുൺ ആനന്ദിനെ പൊലീസ് ഇന്നു ‌ കസ്റ്റഡിയിൽ വാങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button