കാസർഗോഡ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ്ങ് കമ്മിറ്റി(എംസിഎംസി)യുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ അച്ചടി, ദൃശ്യ, ശ്രവ്യ, ഓണ്‍ലൈന്‍, പ്രാദേശിക ചാനല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി പെയ്ഡ് ന്യൂസ് ബോധവല്‍ക്കരണ പരിപാടി ഇന്ന്(ഏപ്രില്‍ 3) നടക്കും. രാവിലെ 11ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ഉദ്ഘാടനം ചെയ്യും. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി.പി അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിക്കും. എംസിഎംസി മെമ്പര്‍മാര്‍ സംസാരിക്കും.
Post Your Comments