നവഗ്രഹങ്ങളിൽ എല്ലാ ഗ്രഹങ്ങൾക്കും ബന്ധപ്പെട്ട ദേവതമാരുണ്ട്. സൂര്യനു ശിവൻ, ചന്ദ്രനു ദുർഗ, ചൊവ്വയ്ക്കു സുബ്രഹ്മണ്യൻ അല്ലെങ്കിൽ ഭൈരവൻ, ബുധന് അവതാരവിഷ്ണു, വ്യാഴത്തിനു വിഷ്ണു, ശുക്രനു ലക്ഷ്മി, ശനിക്കു ശാസ്താവ്, രാഹുവിനു സർപ്പങ്ങൾ എന്നിങ്ങനെ. അതതു ഗ്രഹത്തിന്റെ ദശയിൽ അതതു ദേവനെ കൂടുതലായി പൂജിക്കുന്നതു കൂടുതൽ നല്ലതാണെന്നു പറയുന്നു.ശിവക്ഷേത്രത്തിൽ നെയ്‌വിളക്കു വച്ചു പൂജിച്ചാൽ കുടുംബത്തിൽ ആർക്കും അന്ധത വരില്ലെന്നും വിഷഭയം ഉണ്ടാകില്ലെന്ന് പറയപ്പെടുന്നു. ത്രിസന്ധ്യയ്ക്കു നമഃശിവായ എന്ന പഞ്ചാക്ഷരീമന്ത്രം 108 പ്രാവശ്യം വീട്ടിലിരുന്ന് ഉരുവിടുന്നതും വീട്ടിൽ വീട്ടിൽ ഐശ്വര്യം കൊണ്ടുവരും എന്നു പറയപ്പെടുന്നു.
മഹാദേവന്റെ പരിപാവനമായ നാമമാണ് നമഃശിവായ. ഭഗവാൻ തന്നിലൊളിപ്പിച്ച ലാളിത്യത്തെയാണ് ‘ന’ എന്ന അക്ഷരം പ്രതിനിധീകരിക്കുന്നത്. ‘മ’ പ്രപഞ്ചത്തെ കുറിക്കുന്നു. ശി ശിവനെ തന്നെ പ്രതിനിധീകരിക്കുന്നു. ‘മ’ പ്രപഞ്ചത്തെ കുറിക്കുന്നു. ‘ശി’ ശിവനെ തന്നെ പ്രതിനിധീകരിക്കുന്നു. പഞ്ചഭൂതങ്ങളെയാണ് ഈ അക്ഷരങ്ങൾ കുറിക്കുന്നതെന്നും പറയപ്പെടുന്നു. ‘ന’ എന്നാൽ ഭൂമി. ‘മ’ എന്നാൽ ജലം. ‘ശി’ എന്നാൽ അഗ്നി. ‘വ’ എന്നാൽ വായു. ‘യ’ എന്നാൽ ആകാശത്തെയും സൂചിപ്പിക്കുന്നു . രാവിലെ ഉറക്കമുണരുമ്പോൾ നാരായണനെയും രാത്രി കിടക്കുമ്പോൾ ശിവനെയുമാണ് ഭജിക്കേണ്ടത്.
Post Your Comments