കോഴിക്കോട്: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ്പ് പദ്ധതിക്ക് പിന്തുണയുമായി കോഴിക്കോട് ജില്ലാ ഭരണകൂടവും ഗ്രീന്‍ കെയര്‍മിഷന്‍ ഗ്രാന്റ് സൈക്കിള്‍ ചാലഞ്ചും സംയുക്തമായി ഏപ്രില്‍ ഏഴിന് വൈകീട്ട് 4.30 ന് ബോധവത്കരണ സൈക്കിള്‍ റാലി സംഘടിപ്പിക്കും. തെരഞ്ഞെടുപ്പില്‍ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി വിപുലമായ ജനപങ്കാളിത്തം ഉറപ്പുവരുത്തുക, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി പരിസ്ഥിതി സൗഹൃദമാക്കുക തുടങ്ങി സന്ദേശങ്ങള്‍ ഉയര്‍ത്തിയാണ് റാലി സംഘടിപ്പിക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ ഏപ്രില്‍ നാലിന് മുന്‍പായി 9544900129, 9544036683 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.
Post Your Comments