ഹൈന്ദവ ശാസ്ത്രമനുസരിച്ച് അനുവര്‍ത്തിയ്ക്കുന്ന വ്രതാനുഷ്ഠാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഷഷ്ഠീവ്രതം. സുബ്രഹ്മണ്യ സ്വാമിയ്ക്കായാണ് ഈ വ്രതം എടുക്കുന്നത്. സന്താനങ്ങളുടെ നന്മയ്ക്ക് ഈ വ്രതം എടുക്കുന്നത് ഏറെ നല്ലതാണെന്നാണ് പറയപ്പെടുന്നത്. ഷഷ്ഠീവ്രതം ആചരിയ്ക്കുന്നതിലൂടെ കുടുംബത്തിന് ഐശ്വര്യവും കീര്‍ത്തിയുമെല്ലാം കൈവരും. അസുഖങ്ങള്‍ മാറാനും ശത്രുദോഷം നീങ്ങാനും വിഷദോഷം നീക്കാനുമെല്ലാം ഉത്തമമായ ഒന്നാണ് ഷഷ്ഠീ വ്രതം. ഷഷ്ഠീവ്രതം ഫലം തരുവാന്‍ ചില ചിട്ടകളുണ്ട്. അവ നോക്കാം.
വൃശ്ചികത്തില്‍ ആരംഭിച്ച് തുലാ മാസത്തില്‍ അവസാനിയ്ക്കുന്ന വിധത്തില്‍ ഒരു വര്‍ഷക്കാലം എല്ലാ മാസത്തിലും ഷഷ്ഠി അനുഷ്ഠിക്കാം. 12 ഷഷ്ഠി എന്ന രീതിയിലും 9 വര്‍ഷം കൊണ്ട് 108 ഷഷ്ഠി എന്ന രീതിയിലും ഷഷ്ഠി ആചരിയ്ക്കുന്നവരുണ്ട്. ഇതിനു സാധിയ്ക്കാത്തവര്‍ തുലാ മാസത്തിലെ ഷഷ്ഠി എങ്കിലും ആചരിക്കാവുന്നതാണ്. മനശുദ്ധി, ശരീര ശുദ്ധി എന്നിവ പാലിച്ച് പൂര്‍ണ വിശ്വാസത്തോടെയും ഭക്തിയോടെയുമാണ് വ്രതം നോക്കേണ്ടത്. രാവിലെയും വൈകീട്ടും വെളുത്ത വസ്ത്രം ധരിച്ചു സുബ്രഹ്മണ്യനെ വന്ദിയ്ക്കണം. ക്ഷേത്ര ദര്‍ശനം നിർബന്ധമാണ്.
Post Your Comments