Cars

ക്യാപ്ചറിന്റെ പുതിയ രൂപവുമായി റെനോ

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ കോംപാക്ട് എസ്യുവി ക്യാപ്ചറിന്റെ പുതുക്കിയ രൂപവുമായി എത്തുന്നു. ഇതുവരെ നാല് വേരിയന്റുകളില്‍ എത്തിയിരുന്ന വാഹനം ഇനി RXE, പ്ലാന്റീന്‍ എന്നീ വേരിയന്റുകള്‍ മാത്രമായിരിക്കും നിരത്തില്‍ എത്തുക.

റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, ഡ്രൈവര്‍ ആന്‍ഡ് പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ് തുടങ്ങിയവ രണ്ട് വേരിയന്റുകളിലും പുതിയതായി നല്‍കിയിട്ടുണ്ട്. ഇബിഡി,എബിഎസ്, ബ്രേക്ക് അസിസ്റ്റ് എന്നിവ നേരത്തെ തന്നെ വാഹനത്തിലുണ്ടായിരുന്നു.

ഡസ്റ്റര്‍ എസ്‌യുവിയുടെ അതേ MO പ്ലാറ്റ്‌ഫോമിലാണ് ക്യാപ്ച്ചറിന്റെയും നിര്‍മാണം.പെട്രോള്‍-ഡീസല്‍ എന്‍ജിനുകളാണ് വാഹനത്തിന്റെ ഹൃദയം. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 5600 ആര്‍പിഎമ്മില്‍ 104.5 ബിഎച്ച്പി കരുത്തും 142 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 1.5 ലിറ്റര്‍ K9K ഡീസല്‍ എന്‍ജിന്‍ 4000 ആര്‍പിഎമ്മില്‍ 108 ബിഎച്ച്പി കരുത്തും 1750 ആര്‍പിഎമ്മില്‍ 245 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.. പെട്രോള്‍ മോഡലില്‍ അഞ്ച് സ്പീഡ് മാനുവലാല്‍ ഗിയര്‍ ബോക്‌സും ഡീസലില്‍ ടൂ വീല്‍ ഡ്രൈവില്‍ 6 സ്പീഡ് മാനുവലുമാണ് ട്രാന്‍സ്മിഷന്‍

shortlink

Post Your Comments


Back to top button