കാസർഗോഡ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജനങ്ങള്‍ക്ക് ഇടയില്‍ വോട്ടിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും എന്റെ വോട്ട് എന്റെ അവകാശം എന്ന സന്ദേശവുമായി സ്വീപ്പിന്റെ നേതൃത്വത്തില്‍ തെരുവ് നാടകം സംഘടിപ്പിക്കുന്നു. കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന തെരുവ് നാടകത്തില്‍ രംഗശ്രീയിലെ എട്ടോളം കലാകാരികളാണ് അണിനിരക്കുന്നത്.
കന്നഡ മേഖലയില്‍ നാരായണ്‍ പെര്‍ഡാലയുടെ നേത്യത്വത്തിലാണ് തെരുവു നാടകം അവതരിപ്പിക്കുക. കാസര്‍കോട്, ഉദുമ നിയോജക മണ്ഡലത്തില്‍ നാലിനും കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ അഞ്ചിനും മഞ്ചേശ്വരം മണ്ഡലത്തില്‍ ഈ മാസം എട്ടിനുമാണ് തെരുവ് നാടകം അവതരിപ്പിക്കുന്നത്. പതിനഞ്ച് മിനുട്ടാണ് തെരുവ് നാടകത്തിന്റെ ദൈര്‍ഘ്യം. ഓരോ നിയോജക മണ്ഡലത്തിലെയും മൂന്ന് പ്രധാന കേന്ദ്രങ്ങളിലായിരിക്കും തെരുവ് നാടകം അരങ്ങേറുക.
Post Your Comments