ഗോഹട്ടി: മണിപ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരേ 100 കോടി രൂപയുടെ വായ്പാ തട്ടിപ്പ് ആരോപണവുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്.ഇതു സംബന്ധിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക് മണിപ്പുര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കു കത്തു നല്‍കിയിട്ടുണ്ട്. ഔട്ടര്‍ മണിപ്പുര്‍ സ്ഥാനാര്‍ഥി കെ. ജയിംസിനെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
നോര്‍ത്ത് ഈസ്റ്റ് റീജന്‍ ഫിന് സര്‍വീസസ് എന്ന കന്പനിയുടെ ഡയറക്ടര്‍ എന്ന നിലയിലാണ് രണ്ടു വര്‍ഷം മുന്‍പ് ജയിംസിനു വായ്പ അനുവദിച്ചതെന്നും ഈ മാസം തുടക്കത്തില്‍ ജയിംസ് ഈ സ്ഥാനം രാജിവച്ചെന്നും ഇത് ബാങ്ക് ചട്ടങ്ങളുടെ ലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കു നല്കിയ കത്തില്‍ പറയുന്നു. ഇതോടെ കോൺഗ്രസ് വെട്ടിലായിരിക്കുകയാണ്.
Post Your Comments