തിരുവനന്തപുരം: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരെയുള്ള എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്റെ പ്രസ്താവനയ്്ക്കെതിരെ എല്‍ഡിഎഫില്‍ പൊട്ടിത്തെറി. പ്രസ്താവന അനവസരത്തിലുള്ളതെന്നാണ് വിമര്‍ശനം. വിജയരാഘന്റെ പ്രസ്താവന യുഡിഎഫിന് മേല്‍ക്കൈ ഉണ്ടാക്കി കൊടുത്തതെന്നും എല്‍ഡിഎഫില്‍ രൂക്ഷ വിമര്‍ശനം.
ആലത്തൂരിലെ രമ്യഹരിദാസിനെതിരെ തുടരെ തുടരെയുള്ള ഇടതുപക്ഷത്തിന്റെ ആക്രമണമാണ് ഇപ്പോള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലായിരിക്കുന്നത്. ഇടതുപക്ഷത്തിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ്. എന്നാല്‍ രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ഥിത്വം മണ്ഡത്തില്‍ എല്‍ഡിഎഫിന് പരാജയഭീതി ഉണ്ടാക്കുന്നുവെന്ന രീതിയിലാണ് ആലത്തൂരില്‍ രമ്യക്കെതിരെ നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍.
Post Your Comments