മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ റെക്കോര്‍ഡ് മുന്നേറ്റം. സെന്‍സെക്സ് 300 പോയിന്റ് ഉയര്‍ന്ന് 39017.06-ല്‍ എത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 2018 സെപ്റ്റംബറിനു ശേഷം ആദ്യമായി 11,700 കടന്നു.
ബാങ്കിങ്, മെറ്റല്‍, ഓട്ടോ ഓഹരികള്‍ക്കാണു മുന്നേറ്റമുണ്ടായത്. ഒരുഘട്ടത്തില്‍ സെന്‍സെക്സ് 0.92 ശതമാനം ഉയര്‍ന്ന് 39,028.67-ലും നിഫ്റ്റി 0.78 ശതമാനം ഉയര്‍ന്ന് 11,714.70-ലും എത്തി.
ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്,എല്‍ ആന്‍ഡ് ടി, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി.
16%മാണ് സെന്‍സെക്സിന്റെ കഴിഞ്ഞ 12 മാസത്തെ നേട്ടം. ആഭ്യന്തര നിക്ഷേപകരും വിദേശ ഫണ്ടുകളും ചേര്‍ന്നപ്പോള്‍ ബാങ്ക് നിഫ്റ്റി കഴിഞ്ഞയാഴ്ച ആഴ്ച റെക്കോര്‍ഡ് നേട്ടം കൈവരിക്കുകയും നിഫ്റ്റി ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തുകയും ചെയ്തിരുന്നു.
Post Your Comments