കൊല്ലം: യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവിയോട് അധ്യക്ഷ എം.സി ജോസഫൈയിന്റെ നിര്‍ദ്ദേശപ്രകാരം ഇതിന്‍റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ മനുഷ്യവകാശ കമ്മീഷന്‍ ഇടപെട്ടതിന് പുറമേയാണ് ജോസഫെെന്‍റെ അധ്യക്ഷയായി ഇപ്പോള്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദേശീയ മനുഷ്യവകാശ കമ്മീഷന്‍ കത്ത് നല്‍കിയിരിക്കുന്നത്. പ്രതികളായ ഭര്‍ത്താവ് ചന്തുലാലിനും അമ്മ ഗീതാലാലിനുമെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
ചെങ്കുളം പറണ്ടോട്ടുള്ള ഭര്‍തൃഗൃഹത്തിലാണ് തുഷാര (27) യെ കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മരണത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവായ ചന്തുലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
മൃതദേഹപരിശോധനയില്‍ തുഷാരയ്ക്ക് ആഹാരം ലഭിച്ചിരുന്നില്ലെന്നും പോഷകാഹാരം ലഭിക്കാതെ ന്യുമോണിയ ബാധിച്ചാണ് മരണമെന്നും കണ്ടെത്തി. മര്‍ദ്ദിച്ചിരുന്നതായും തെളിഞ്ഞിരുന്നു.
Post Your Comments