ന്യൂഡൽഹി: മൂന്നു പ്രധാന പരീക്ഷണ സംവിധാനങ്ങളുമായി ഐഎസ്‌ആര്‍ഒ പിഎസ്‌എല്‍വി- സി 45 ദൗത്യം ഇന്ന്. രാവിലെ 9.30നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള വിക്ഷേപണം. പ്പലുകളില്‍ നിന്നു സന്ദേശം പിടിച്ചെടുക്കാനുള്ള ഓട്ടമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം, റേഡിയോയുമായി ബന്ധപ്പെട്ട ഓട്ടമാറ്റിക് പാക്കറ്റ് റിപ്പീറ്റിങ് സിസ്റ്റം, അന്തരീക്ഷത്തിലെ അയണോസ്ഫിയറിനെ പഠിക്കാനുള്ള എആര്‍ഐഎസ് എന്നീ പരീക്ഷണ സംവിധാനങ്ങളാണ് ഉള്ളത്.
പിഎസ്‌എല്‍വിയുടെ 47-ാം ദൗത്യമാണിത്. എമിസാറ്റ് ഉള്‍പ്പെടെ 29 ഉപഗ്രഹങ്ങളുമായാണ് പിഎസ്‌എല്‍വി ഭ്രമണപഥത്തിലേക്കുയരുന്നത്. 436 കിലോ ഭാരമുള്ള എമിസാറ്റ് ഉപഗ്രഹത്തെ ഭൂമിയില്‍ നിന്നു 749 കിലോമീറ്റര്‍ ഉയരമുള്ള ഭ്രമണപഥത്തില്‍ എത്തിക്കുന്നതാണ് ആദ്യദൗത്യം. തുടർന്ന് താഴ്ന്ന് 504 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിയ ശേഷം 220 കിലോ ഭാരം വരുന്ന ബാക്കി ഉപഗ്രഹങ്ങളെ പുറന്തള്ളും. പിന്നീട് വീണ്ടും താഴ്ന്ന് 485 കിലോമീറ്റര്‍ ഉയരത്തില്‍ പിഎസ്‌എല്‍വിയുടെ മൂന്നാം ഘട്ടത്തിലെത്തും.
Post Your Comments