ജോ ണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്‍റെ കുഞ്ഞുങ്ങള്‍ക്കായുളള ഷാമ്പുവില്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന് പരിശോധനഫലം. ഫോര്‍മല്‍ഡിഹെെഡ് എന്ന രാസവസ്തുവാണ് പരിശോധന റിപ്പോര്‍ട്ടുകളില്‍ കണ്ടെത്തിയത്. രാജസ്ഥാന്‍ ഡ്രഗ് നിയന്ത്രണ അതോറിറ്റി ജോണ്‍സണ്‍ കമ്പനിയുടെ കുഞ്ഞുങ്ങള്‍ക്കായുളള ഷാമ്പുവിന്‍റെ രണ്ട് ബാച്ചുകളില്‍ നടത്തിയ പരിശോധനയിലാണ് ദോഷകരമായ വസ്തുക്കള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്.
അതേസമയം കമ്പനിയുടെ വാക്താവ് ഇത് നിരാകരിക്കുകയും ചെയ്തു . ഈ യിടെ കമ്പനിയുടെ കുഞ്ഞുങ്ങള്‍ക്കായുളള പൗഡറില്‍ ആസ്ബറ്റോസ് അടങ്ങിയിരുന്നു എന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അവ കലര്‍ന്നിട്ടില്ല എന്ന് റിപ്പോര്‍ട്ടുകള്‍ വരുകയുണ്ടായി.
Post Your Comments