വാഷിങ്ടണ്‍: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തെക്കുറിച്ച്് ചാരപ്രവര്‍ത്തനം നടത്തിയെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് അമേരിക്ക. അതേസമയം ഇന്ത്യയുടെ ആദ്യ ആന്റി സാറ്റലൈറ്റ് മിസൈല്‍ പദ്ധതിയെക്കുറിച്ച് അറിയാമായിരുന്നെന്ന് പെന്റഗണ്‍ സമ്മതിച്ചു.
അമേരിക്ക ഇന്ത്യക്കെതിരെ ചാരപ്രവര്‍ത്തനം നടത്തിയിട്ടില്ല. പകരം ഇന്ത്യയുമായി നിലനില്‍ക്കുന്ന പങ്കാളിത്തം വിപുലീകരിച്ച് പരസ്പര പരസ്പര സഹകരണവും ശക്തമായ സാമ്പത്തിക ബന്ധങ്ങളും വര്‍ധിപ്പിക്കുകയാണെന്ന് യുഎസ് പ്രതിരോധ വകുപ്പ് വക്താവ് കേണല്‍ ഡേവിഡ് വാന്‍ ഈസ്റ്റ്ബര്‍ണ്‍ പറഞ്ഞു. അമേരിക്കന്‍ വിമാനം ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണത്തെ നിരീക്ഷിക്കാന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ദൗത്യം നടത്തിയെന്ന് സൈനിക വ്യോമനീക്കങ്ങള്‍ നിരീക്ഷിക്കുന്ന എയര്‍ക്രാഫ്റ്റ് സ്‌പോട്‌സ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തതിലാണ് അമേരിക്ക ഇന്ത്യയുടെ ആന്റി സാറ്റലൈറ്റ് മിസാല്‍ പരീക്ഷണത്തെക്കുറിച്ച് ചാരപ്രവര്‍ത്തനം നടത്തിയെന്ന പ്രചാരണം ശക്തമായത്.
അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗം ഇക്കാര്യം അറിഞ്ഞിരുന്നെന്നും ഒരു പരിധി വരെ അവര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഹാര്‍വാര്‍ഡ് സ്മിത്ത്‌സോണിയന്‍ സെന്റര്‍ ഫോര്‍ അസ്‌ട്രോഫിസിക്‌സിലെ ജ്യോതിശാസ്ത്രജ്ഞനായ ജോനാഥന്‍ മക്ഡവല്‍ അഭിപ്രായപ്പെട്ടു. എല്ലാവരും സുഹൃത്തുക്കളോടും ശത്രുക്കളോടും ചാരപ്പണി ചെയ്യാറുണ്ടെന്നും ലോകം അങ്ങനെയാണെന്നും ജോനാഥ് ചൂണ്ടിക്കാട്ടി. അമേരിക്ക വിക്ഷേപണ സ്ഥലം നിരീക്ഷിക്കുകയോ കണ്ടെത്തിയോ ചെയ്തില്ലെങ്കില്‍ അതിശയിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പെന്റഗണ്‍ ഈ ആരോപണത്തെ ശക്തമായി നിഷേധിക്കുകയാണ്.
Post Your Comments