ന്യൂഡൽഹി: ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയ്ക്ക് തിരിച്ചടി. മഹാസഖ്യത്തിൽ നിന്ന് പിൻമാറിയ നിഷാദ് പാർട്ടി എൻഡിഎയിൽ ചേർന്നു. പാർട്ടി നേതാവ് സഞ്ജയ് നിഷാദാണ് എൻഡിഎ പ്രവേശനം അറിയിച്ചത്. പ്രാദേശിക പാർട്ടികളെയെല്ലാം കൂട്ടുപിടിച്ച് ഉത്തർപ്രദേശിൽ ബിജെപിക്കെതിരെ മത്സരിക്കാനുള്ള മഹാസഖ്യത്തിന്റെ നീക്കത്തിന് ഓരോദിവസും തിരിച്ചടി നേരിടുകയാണ് .
എസ്.പി.-ബി.എസ്.പി.-ആർ.എൽ.ഡി. മഹാസഖ്യത്തിൽ തുടരാനാകില്ലെന്ന് നിലപാടെടുത്ത് നിഷാദ് പാർട്ടി സഖ്യത്തിൽ നിന്ന് പിന്മാറുകയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. പാർട്ടി സ്വന്തം ചിഹ്നത്തിലാകും മത്സരിക്കുക. ഏതൊക്കെ സീറ്റിൽ ആരൊക്കെ മത്സരിക്കുമെന്ന് എൻഡിഎ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിഷാദ് പാർട്ടിക്ക് സ്വാധീനമുള്ള ഘോരഖ്‌പൂരിൽ 2018 ലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച പ്രവീൺ നിഷാദിനെ തന്നെ ഇത്തവണ മത്സരിപ്പിച്ച് മണ്ഡലം പിടിക്കാമെന്നായിരുന്നു സഖ്യത്തിന്റെ പ്രതീക്ഷ. എന്നാൽ നിഷാദ് പാർട്ടി സഖ്യത്തിൽ നിന്ന് പിന്മാറിയതോടെ രാം ഭൂവൽ നിഷാദിനെ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഇത് മഹാസഖ്യത്തിന് വലിയ തിരിച്ചടിയാകും.
Post Your Comments