ബെംഗലൂരു: തന്റെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്കി രണ്ടു വര്‍ഷത്തോളം ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ സിനിമാ നിര്‍മാതാവ് അറസ്റ്റില്‍.
കന്നഡ സിനിമാനിര്‍മാതാവ് കുമാര്‍ ഗൗരവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. അതിനാല്‍, പോക്സോ ആക്ട് പ്രകാരവും നിര്‍മാതാവിന് മേല്‍ കുറ്റം ചുമത്തിയിട്ടുണ്ട്.
കുമാര്‍ ഗൗരവ് സിനിമയില്‍ അഭിനയിക്കാനുള്ള രൂപ ഭംഗിയുണ്ടെന്നും ഒഡീഷന് ചിത്രങ്ങള്‍ ആയത് കൊടുക്കാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് സിനിമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെന്ന് പെണ്‍കുട്ടിയെ അറിയിച്ചു. ഐഎസ്ആര്‍ഒ ലെ ഔട്ടിലെ കുമാര്‍ ഗൗരവിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ പിന്നീട് കുമാര്‍ ഗൗരവ് പീഡിപ്പിച്ചു.
കുമാര്‍ ഗൗരവ് നഗ്ന ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും പെണ്‍കുട്ടിയെ ഹോട്ടലുകളിലും മറ്റ് പല സ്ഥലങ്ങളിലും വെച്ച് പീഡിപ്പിച്ചു. ഭീഷണിയും മാനസിക സംഘര്‍ഷവും സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്.പെണ്‍കുട്ടിയെ 2016ലാണ് കുമാര്‍ ഗൗരവ് പരിചയപ്പെടുന്നത്
Post Your Comments