തൊടുപുഴ : അമ്മയുടെ സുഹൃത്തിന്റെ മർദ്ദനമേറ്റ കുട്ടിയുടെ നില അതീവ ഗുരുതരം. കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും പ്രതീക്ഷയ്ക്ക് വകയില്ലെന്നും ഡോക്ടർമാർ അറിയിച്ചു. എന്നാൽ വിദഗ്‌ദ്ധ സംഘം മസ്തിഷ്‌ക മരണം സ്ഥിരീകരിക്കണം.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.
ഇന്നലെ ആന്തരിക രക്തസ്രാവമുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു . കുട്ടിയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടുവെന്നാണ് സൂചന.സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടിയ മുഖ്യമന്ത്രി കുട്ടിക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കുമെന്ന് അറിയിച്ചിരുന്നു. രണ്ട് കുട്ടികളുടെയും സംരക്ഷണ ചുമതല സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.
Post Your Comments