Kerala

വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍. ഓരോ നിയമസഭാ നിയോജകമണ്ഡലത്തിലും ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റുകളും ഏതെന്ന് നിശ്ചയിച്ച് യന്ത്രങ്ങളുടെ സീരിയല്‍ നമ്പര്‍ സഹിതമുള്ള പട്ടിക എ.ആര്‍.ഒമാര്‍ക്കും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്കും കൈമാറി. ജില്ലയിലെ 575 പോളിങ് സ്റ്റേഷനുകളിലേക്കായി 928 ബാലറ്റ് യൂണിറ്റുകളും 840 കണ്‍ട്രോള്‍ യൂണിറ്റുകളും 757 വിവിപാറ്റ് മെഷീനുകളുമടങ്ങിയ പട്ടികയാണ് കൈമാറിയിട്ടുള്ളത്.

ജില്ലയിലെ നിയമസഭാ നിയോജകമണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെയും വിവിപാറ്റ് മെഷീനുകളുടെയും എണ്ണം (മണ്ഡലം, പോളിങ് സ്റ്റേഷനുകള്‍, വോട്ടിങ് മെഷീന്‍, വിവിപാറ്റ് എന്നീ ക്രമത്തില്‍): മാനന്തവാടി- 173, 239, 219, കല്‍പ്പറ്റ- 187, 259, 229, സുല്‍ത്താന്‍ ബത്തേരി- 215, 297, 261. മെഷീനുകള്‍ മാര്‍ച്ച് 30നകം അതാതു നിയോജക മണ്ഡലത്തില്‍ നിശ്ചയിച്ചിട്ടുള്ള വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കുന്നതിന് എ.ആര്‍.ഒമാര്‍ക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button