യുപിയിലെ ഒരു മണ്‍ലത്തില്‍ വന്‍ അബദ്ധം പറ്റിയതിന്റെ ക്ഷീണത്തിലാണ് കോണ്‍ഗ്രസ്. മഹാരാജ് ഗഞ്ച് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത് ഇവിടെ തന്നെ മത്സരിക്കുന്ന മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ. ഈ മണ്ഡലത്തില്‍ യുപി മുന്‍മന്ത്രി അമര്‍മണി ത്രിപതിയുടെ മകള്‍ തനുശ്രീ ത്രിപതിയാണ് പ്രഗതീശല്‍ സമാജ്വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി. എന്നാല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവന്നപ്പോള്‍ കൈപ്പത്തി ചി്ഹനത്തില്‍ തനുശ്രീ വീണ്ടും ഇടംപിടിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് കോണ്‍ഗ്രസ് തടിതപ്പി. തനുശ്രീക്ക് പകരം ടെലിവിഷന്‍ അവതാരികയായ സുപ്രിയ ശ്രീനാടെ ഇവിടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി പകരം നിശ്ചയിക്കപ്പെടുകയും ചെയ്തു. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് അമ്മാവന്‍ ശിവപാല്‍യാദവ് പ്രഗതീശല്‍ സമാജ്വാദി പാര്‍ട്ടി രൂപീകരിച്ചത്. ഇതിന്റെ സ്ഥാനാര്‍ത്ഥായാണ് തനുശ്രീ ത്രിപതി.
Post Your Comments