KeralaLatest NewsIndia

പ്രൊഫസര്‍ വി.ടി രമയെ അപമാനിച്ച അധ്യാപകൻ ശബരിമല വിവാദത്തിലെ ബിന്ദുവിനെ കെട്ടിപിടിച്ചു, ഉമ്മ വച്ചുവെന്ന് കുറിപ്പ്

മുറിയില്‍ വന്ന മുഹമ്മദ് റാഫി തന്റെ അനുവാദമില്ലാതെ പെട്ടെന്ന് കെട്ടിപിടിച്ചുവെന്നും, ഉമ്മ വച്ചുവെന്നും ബിന്ദു

തിരൂര്‍ മലയാളം സര്‍വ്വകലാശാലയില്‍ വോട്ട് ചോദിച്ചെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി പ്രൊഫസര്‍ വി.ടി രമയെ അപമാനിച്ച അധ്യാപകന്റെ തനിനിറം വ്യക്തമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിന്ദു തങ്കം കല്യാണിയുടെ കുറിപ്പ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. ഇതേ അധ്യാപകന്‍ എന്‍.വി മുഹമ്മദ് റാഫി മോശമായി പെരുമാറി എന്ന് കാണിച്ച്‌ ദളിത് നേതാവായ ബിന്ദു തങ്കം കല്യാണി ഒരു വര്‍ഷം മുമ്പ് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് കുത്തിപൊന്തിച്ചാണ് ചര്‍ച്ചകള്‍.

മുറിയില്‍ വന്ന മുഹമ്മദ് റാഫി തന്റെ അനുവാദമില്ലാതെ പെട്ടെന്ന് കെട്ടിപിടിച്ചുവെന്നും, ഉമ്മ വച്ചുവെന്നും ബിന്ദു 2018 ഓഗസ്റ്റ് മൂന്നിന് ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ ബിന്ദു പറയുന്നു. സ്വതന്ത്രമായി ചിന്തിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്ത്രീകളൊക്കെ ലൈംഗികതയുടെ കാര്യത്തിലും ഉദാരമതികളാണെന്നും, ലൈംഗികത പങ്കുവെക്കുന്നവരുമാണ് എന്ന ചിന്താഗതിയാണ് ഇത്തരക്കാര്‍ക്കുള്ളതെന്നും ബിന്ദു കല്ല്യാണി പറയുന്നു:

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

#morepowertomyladies ഞാനും ഷാജുവും (Shaju V V) തമ്മിലുള്ള പ്രണയത്തിന്റെ മൂന്നര വർഷക്കാലങ്ങൾ കൂടുതലും കോഴിക്കോടായിരുന്നു ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നത് . ഞാൻ എറണാകുളത്തും ഷാജു യൂണിവേഴ്സിറ്റിയിലും ആയിരുന്നു ആദ്യം. അന്നും ഞാൻ കോഴിക്കോടിനോ അവൻ എറണാകുളത്തേക്കും വരും. പിന്നീട് ഞാൻ പനമരത്തേക്ക് (വയനാട്) വന്നപ്പോഴും കോഴിക്കോടായിരുന്നു ഞങ്ങൾ കൂടുതലും താമസിച്ചിരുന്നത്, പിന്നെ പനമരത്തെ ഞങ്ങളുടെ വീട്ടിലും.ഷാജുവിന്റെ പല സുഹുത്തുക്കളേയും കാണുന്നതും പരിചയപ്പെടുന്നതും കോഴിക്കോടൂന്നാണ്.

ഒരു ദിവസം ഞങ്ങൾ രാവിലെ കുളിച്ചൊരുങ്ങി എവിടേക്കോ പുറപ്പെടാൻ നിൽക്കുകയാണ്. അപ്പോൾ അവന്റെ ഒരു സുഹൃത്ത് Muhammed Rafi N Vമുറിയിലേക്ക് കയറി വന്നു. എന്നെ വിഷ് ചെയ്ത് അവർ എന്തൊക്കെയോ സംസാരിക്കുന്നു. ഞാനത് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. പലതവണ ഷാജുവിന്റെ കൂടെ കണ്ടിട്ടുണ്ട് ; സംസാരിച്ചിട്ടുണ്ട്. അതിലപ്പുറം അയാൾ എന്റെ സുഹൃത്ത് അല്ല . വല്ലപ്പോഴും അയാളുടെ എഴുത്തുകൾ വാരികകളിൽ കണ്ടിട്ടുണ്ട്. ചില വിഷയങ്ങളെ കുറിച്ച് ഷാജു പറഞ്ഞിട്ട് അയാളോട് സംസാരിച്ചിട്ടുണ്ട്. പുറത്തു പോകാൻ റെഡിയാവുന്നതിനിടയിൽ ഷാജു ഒരു സിഗരറ്റ് കത്തിച്ച് പുറത്തിറങ്ങി എന്നാണ് ഓർമ്മ.

അതോ അവൻ മുറിയിൽത്തന്നെ ഉണ്ടായിരുന്നോ എന്നും ഓർമയില്ല. ഒരു ആമുഖവുമില്ലാതെ അയാൾ എന്നെ വന്ന് കെട്ടിപ്പിടിക്കുന്നു,ഉമ്മ വെക്കുന്നു . ഞാൻ ആകെ ഞെട്ടിപ്പോയി ആ അപ്രതീക്ഷിതമായ പെരുമാറ്റത്തിൽ. എനിക്കാകെ നാണക്കേടായിത്തോന്നി . എന്റെ self respect എവിടെയോ പൊട്ടിത്തകർന്നതുപോലെ. സ്ത്രീ പുരുഷ ബന്ധങ്ങളെക്കുറിച്ച് ഗഹനമായ ചർച്ചകൾ അവർ നടത്തിയതിനെപ്പറ്റി ഷാജു പലപ്പോഴായി എന്നോട് പറഞ്ഞിട്ടുമുണ്ട്.
എന്തിന്റെ പേരിലായിരുന്നു അയാളുടെ ആ ആ നീക്കം എന്ന് പിന്നീട് എത്ര ആലോചിച്ചിട്ടും മനസിലായിട്ടില്ല.

ഞാനൊരിക്കലും എന്റെ വ്യക്തിപരമായ സൗഹൃദത്തിന്റെ Space ൽ അയാളെ കണ്ടിട്ടില്ല,അടുപ്പവും ഇല്ല.അറിയാം, പരിചയമുണ്ട് ; സംസാരിച്ചിട്ടുണ്ട് . അത്ര മാത്രം. അതും ഷാജുവിന് അയാളെ കാണേണ്ടിയിരുന്ന അപൂർവ്വ സന്ദർഭങ്ങളിൽ മാത്രം. അതിന് ഇങ്ങനെ പെരുമാറേണ്ട കാര്യമെന്താണെന്ന് ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല . ഒരു സ്ത്രീയുടെ ശരീരത്തിൽ സ്പർശിക്കാനോ ഉമ്മവെക്കാനോ പ്രാഥമിക മായും വേണ്ടെത് അവളുടെ അനുവാദമാണ്. “ഞാൻ നിങ്ങളെ ഒന്ന് ഉമ്മ വെച്ചോട്ടെ ” എന്ന മിനിമം ചോദ്യമെങ്കിലും ചോദിക്കണം.

ഇല്ലെങ്കിൽ അത് വയലൻസാണ്, Sexual violence. അതിനയാളെ പ്രേരിപ്പിച്ച ഘടകം വളരെ സിമ്പിളാണ് എന്ന് ഞാൻ കരുതുന്നു.സ്വതന്ത്രമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും, സ്ത്രീ-പുരുഷ ഭേദമില്ലാതെ ആളുകളോട് ഇടപെടുകയും ചെയ്യുമ്പോൾ അവരുടെ വിചാരം അത്തരം സ്ത്രീകളൊക്കെ ലൈംഗികതയുടെ കാര്യത്തിലും എന്തോ ഉദാരമതികളാണെന്നാണ് .എല്ലാരോടും ലൈംഗികത പങ്കുവെക്കുന്നവരാണ് ഇത്തരം സ്വതന്ത്ര വ്യക്തിത്വങ്ങൾ എന്നാണ്. പ്രത്യേകിച്ചും അവൾ ഒരു ദളിത് സ്ത്രീകൂടി ആയാലോ ? ആരു വിളിച്ചാലും കൂടെ പോകുന്നവരെന്നും അതുകൊണ്ട് ഏത് തരം അക്രമങ്ങളേയും സാധാരണമായി എടുത്തു കൊള്ളുമെന്നുമാണ്( ദളിത് ) സ്ത്രീകളെ കുറിച്ചുള്ള ആൺ സമൂഹത്തിന്റെ പൊതുധാരണയെന്ന് അറിയാഞ്ഞിട്ടൊന്നുമല്ല ഇത് പറയേണ്ടി വരുന്നത്.

അതിനെ ചോദ്യം ചെയ്താൽ പിന്നെ ആ പെണ്ണുങ്ങളെ സദാചാര വാദികളും കപട ബുദ്ധിജീവികളുമെന്ന് പരിഹസിച്ച് കുറ്റബോധത്തിലാക്കാൻ ശ്രമിക്കുകയാണ് മറ്റൊരു സൈക്കോളജിക്കൽ മൂവ്. ദളിത് പെൺകുട്ടികൾക്ക് യാതൊരു പക്ഷഭേദവുമില്ലാതെ ആരു വിളിച്ചാലും കൂടെപ്പോകുന്നവർ എന്നുള്ള അഭിപ്രായ പ്രകടനങ്ങൾ അവരുടെ ഇടയിലെ സ്വാഭാവികമായ ഒന്നായിരുന്നു. ഒരുപാട് ആശയ പ്രശ്നങ്ങളും സ്വത്വ പ്രശ്നങ്ങളും നിരത്തി ഞാനതിനെ ശക്തിയുക്തം എതിർത്തിട്ടുണ്ട്. ജാതിയാക്ഷേപവും വംശീയതയുമാണ് അവരെക്കൊണ്ടിത് പറയിപ്പിക്കുന്നതെന്ന് വാദിച്ചിട്ടുണ്ട്. പറഞ്ഞത്

അരാഷ്ട്രീയമായിപ്പോകുമോ എന്ന് ഭയന്ന് അവരിൽ പലർക്കും അത് ശരിവെക്കേണ്ടിയും വന്നിട്ടുണ്ട്.. ഒരു ശരാശരി ആണിനേക്കാൾ മോശമാണ് സാംസ്കാരികമായി എന്തോ ആണെന്ന് നമ്മൾ ധരിച്ചു വച്ചിരിക്കുന്നവരൊക്കെ. ആരെയും വ്യക്തിഹത്യ ചെയ്യാനല്ല ; പക്ഷേ എനിക്കും എന്റെ പെണ്ണുങ്ങളോട് ചേർന്ന് നിന്ന് ഈ അതിക്രമത്തെപ്പറ്റി; എന്റെ സ്ത്രീബോധത്തെയും അന്തസ്സിനേയും അഭിമാനത്തെയും മുറിപ്പെടുത്തിയതിനെപ്പറ്റി പറയേണ്ടി വന്നിരിക്കുന്നു. Muhammad Rafi N V എന്ന അധ്യാപകനും എഴുത്തുകാരനുമായ ആ പുരുഷൻ ഇപ്പോഴെങ്കിലും ഇതിന്മറുപടി പറയണം.

എന്റെ ശക്തമായ ദേഷ്യവും അപമാനവും ഞാൻ ഷാജുവിനെ അന്ന് അറിയിച്ചിരുന്നു. അവനത് അയാളോട് സംസാരിച്ചിരിക്കാൻ സാധ്യതയുള്ളതായി എനിക്ക് തോന്നിയില്ല. കാരണം അങ്ങനെ ഒരു ചർച്ച നടന്നെങ്കിൽ എന്നോട് അവൻ പറയേണ്ടതാണ്. റാഫി ചെയ്തതിനേക്കാൾ എത്രയോ ക്രൂരവും നിന്ദ്യവുമായ പ്രവർത്തിയാണ് ഷാജു പിന്നീട് എന്നോട് ചെയ്തത്.അതിനാൽ അവന്റെ നിലപാടിൽ എനിക്ക് തെല്ലും അതിശയം തോന്നുന്നില്ല..
മുഹമ്മദ് റാഫി അടക്കമുള്ള സാംസ്കാരിക ബുദ്ധിജീവി നാട്യങ്ങളോട് പറയാനുള്ളത് ഇതാണ്, അപരിചിതയായ ഒരു പെൺകുട്ടിയുടെ/ സ്ത്രീയുടെ ദേഹത്ത് കൈവെക്കും മുൻപ് ഒന്നറിയണം അവൾക്ക് നിങ്ങളോട് എന്തേലും ഒരിഷ്ടമുണ്ടോയെന്ന്.. അതല്ലേ അതിന്റെ മര്യാദ…

shortlink

Related Articles

Post Your Comments

Related Articles


Back to top button