ഇടുക്കി: വോട്ടു ചെയ്യാന്‍ സമ്മതിദായകരെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സ്വീപ്പിന്റെ നേതൃത്വത്തില്‍ വോട്ട് മതില്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 31ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് തൊടുപുഴയില്‍ വോട്ടു മതിലിന്റെ ഉദ്ഘാടനം സിനിമാതാരം ഗിന്നസ് പക്രു നിര്‍വ്വഹിക്കും. തിരഞ്ഞെടുപ്പ് ബോധവത്ക്കരണ പരിപാടിയായ സ്വീപ്പ് തൊടുപുഴയില്‍ സജ്ജീകരിക്കുന്ന വലിയ കാന്‍വാസില്‍ പൊതുജനങ്ങള്‍ക്ക് ഒപ്പു രേഖപ്പെടുത്താം. ഇത്തരത്തില്‍ വോട്ടു ചെയ്യാന്‍ വോട്ടര്‍മാരെ പ്രേരിപ്പിക്കുന്ന യത്‌നത്തില്‍ താനും പങ്കാളിയാകുന്നു എന്ന് ഓരോരുത്തര്‍ക്കും വ്യക്തമാക്കുവാനുള്ള അവസരമാണ് വോട്ട് മതിലിലൂടെ ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്
Post Your Comments