മഹാരാഷ്ട്ര: ഒന്നാംഘട്ടം വോട്ടെടുപ്പിന് രണ്ടാഴ്ച്ച മാത്രം ബാക്കി നില്‍ക്കേ മഹാരാഷ്ട്രയിലെ കൊഴിഞ്ഞുപോക്ക് തുടരുന്നു. മുന്‍ മുഖ്യമന്ത്രി എ.ആര്‍ ആന്തുലേയുടെ മകന്‍ നാവേദ് ആന്തുലേ കോണ്‍ഗ്രസ് വിട്ട് ശിവസേനയിലേക്ക് ചേര്‍ന്നു. നിരവധി പേരാണ് കോണ്‍ഗ്രസ് വിടുന്നത്. ഇത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയണ് നല്‍കിയിരിക്കുന്നത്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തിയാണ് കാരണം. ഇത് പാര്‍ട്ടിയില്‍ കൂടുതല്‍ വിള്ളലുകള്‍ സൃഷ്ടിക്കുമെന്നാണ് സൂചന. മഹാരാഷ്ട്രയിലെ ആദ്യത്തെ മുസ്ലീം മുഖ്യമന്ത്രിയായിരുന്നു ആന്തുലേ. അദ്ദേഹം ഏറെക്കാലം സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ന്യൂനപക്ഷമുഖമായിരുന്നു. അന്തരിച്ച നേതാവിന്റെ കുടുംബം ഹിന്ദുത്വ മുദ്രാവാക്യം മുഴക്കുന്ന ശിവസേനയ്‌ക്കൊപ്പം ചേരുന്നത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ്.
Post Your Comments