ലിഫോര്‍ണിയ : വെള്ള ദേശീയതയെ പിന്തുണക്കുന്ന പോസ്റ്റുകള്‍ക്ക് ഫേസ്ബുക്കില്‍ പൂട്ട് വീഴുന്നു. വെള്ള ദേശീയത വെള്ള മേധാവിത്വ വാദം എന്നിവയെ പിന്തുണക്കുന്ന പോസ്റ്റുകള്‍ ഇനി അനുവദിക്കില്ലെന്ന് ഫേസ് ബുക്ക്. അടുത്ത ആഴ്ച മുതല്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിന്ന് അവ ഒഴിവാക്കുമെന്നും തീവ്രവാദ ഗ്രൂപ്പുകളെ മനസിലാക്കാനും നിരോധിക്കാനുമുള്ള ഫേസ്ബുക്കിന്റെ കഴിവിനെ പരിഷ്‌ക്കരിക്കുമെന്നും മാര്‍ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കി.
അവഹേളനാത്മകമായ കുറിപ്പുകള്‍ അന്വേഷിക്കുന്ന ഉപയോക്താക്കളെ തീവ്ര വലതുപക്ഷ തീവ്രവാദത്തിനെതിരെ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തക പേജിലേക്കായിരിക്കും നയിക്കുക. ന്യൂസിലന്‍ഡിലെ രണ്ടു പള്ളികളിലായി നടന്ന ആക്രമണത്തിന്റ തല്‍സമയ ദൃശ്യങ്ങള്‍ തീവ്രവാദി പരസ്യപ്പെടുത്തിയതിനെ തുടര്‍ന്ന് അത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധമുയര്‍ന്നു. ഇതെ തുടര്‍ന്നാണ് ഫേസ്ബുക്കിന്റെ തീരുമാനം
Post Your Comments