Latest NewsIndia

തമിഴ്‌നാട്ടിൽ ഡിഎംഡികെ നേതാവിനെ വെട്ടിക്കൊന്നു

മകളെ സ്കൂളില്‍ വിട്ടു മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ അക്രമി സംഘം വഴി തടഞ്ഞു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ചെന്നൈ : ചെന്നൈ അമ്പത്തൂരില്‍ ഡിഎംഡികെ നേതാവിനെ അഞ്ചംഗ സംഘം വെട്ടിക്കൊന്നു. ഡിഎംഡികെ നേതാവ് പാടി സ്വദേശി പാണ്ഡ്യന്‍ (45) ആണ് കൊല്ലപ്പെട്ടത്. ടി നഗര്‍, വില്ലിവാക്കം എന്നിവിടങ്ങളില്‍ നിന്നു ഡിഎംഡികെ സ്ഥാനാര്‍ഥിയായി നിയമസഭയിലേക്ക് ഇദ്ദേഹം മല്‍സരിച്ചിട്ടുണ്ട്. മകളെ സ്കൂളില്‍ വിട്ടു മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ അക്രമി സംഘം വഴി തടഞ്ഞു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പാണ്ഡ്യന്റെ ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട തര്‍ക്കമാണു കൊലയ്ക്കു പിന്നിലെന്നും രാഷ്ട്രീയ കാരണങ്ങളുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. ഡിഎംഡികെ നേതാവ് വിജയ് കാന്ത് ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.

shortlink

Post Your Comments


Back to top button